0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 4.8K

ഒരു ദിവസം മലയാള സൂപ്പർ സ്റ്റാർ പ്രതീപ് രാജ് അവിടെ ഇന്റർവ്യൂന് വന്നു , അന്ന് ഇന്റർവ്യൂ എടുക്കാൻ മലയാളി ഇന്റർവ്യൂർ സ്ഥലത്തു ഉണ്ടായിരുന്നില്ല , മാറ്റി വാക്കാൻ  പറ്റുന്ന ഇന്റർവ്യൂ ആയിരുന്നില്ല, എന്റെ കണ്ടാൽ ഉള്ള സ്റ്റാൻഡേർഡ് ലുക്കും , രസത്തിൽ സംസാരിക്കാനുള്ള കഴിവും എല്ലാം കൂടി ആ ഇന്റർവ്യൂ എൻറെ തലയിൽ ആയീന്നു പറഞ്ഞ മതീലോ  , നാടകത്തിൽ  അഭിനയിച്ച്‌  നല്ല എസ്പിരിയൻസ് ഉള്ളത് കൊണ്ട് ഞാൻ അത് കണ്ണും പൂട്ടി ഏറ്റെടുത്തു . സാധാരണ ഇന്റർവ്യൂയിൽ നിന്ന് വ്യത്യസ്തം ആയി ഞങ്ങൾ ഫ്രണ്ട്‌ലി ആയി സംസാരിക്കുകയും , താമശ പറയുകയും , അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുകയും ആണ് ചെയ്തത് , ആ ഇന്റർവ്യൂ പ്രതീപ് രാജ് ന് ഭയങ്കര ഇഷ്ടം ആയി ,എന്റെ നമ്പർ ഒക്കെ വാങ്ങി ആണ് പുള്ളി പോയത് , അത് യൂട്യൂബിൽ കേറി കൊളുത്തി ട്രെൻഡിങ് ആയി, ഞാൻ മെയിൻ ഇന്റർവ്യൂർ ആയി , ഒരു പാട് സെലിബ്രറ്റികൾ ആയി കമ്പനി ആയി , ചിലർ ഇന്റർവ്യൂ കിട്ടാൻ ഇങ്ങോട്ടു വിളിച്ചു തൊടങ്ങി അത്യാവശ്യം ഫാൻസ് ആയി തൊടങ്ങി . ചില സുഹൃത്തുക്കളുടെ നിര്ബന്ധ പ്രകരം അവരുടെ പടങ്ങളിലും തല കാണിച്ചു  . എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിൽ നിന്ന് എപ്പോഴോ എത്തിപ്പെട്ട ഈ ശ്യാം ഒഴിച്ചാൽ വേറെ ശല്യം ഒന്നും ഇല്ല . സ്വസ്ഥമായ ജീവിതം , നാട്ടിലേക്കു പിന്നെ പോയില്ല , വീട്ടിൽ നിന്ന് ആരു വിളിച്ചാലും ഞാൻ ഫോൺ കട്ട് ചെയാറാണ്‌  പതിവ്

💬 Comments

View all comments