0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 4.8K

സുന്ദരമായ അണിവയറിൽ അവളുടെ നേർത്ത പൊക്കിൾ ചുഴിയിൽ എന്റെ ആണ് വിരൽ എന്ന് അറിഞ്ഞതോടെ ഞാൻ വേഗം കൈ പിൻ വലിച്ചു . വലതുവശം  ചെരിഞ്ഞു മുഖത്തു കൈ വച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ ഉറങ്ങുന്നു . എൻറെ കണ്ണ് വീണ്ടും അവളുടെ കടഞ്ഞടുത്തത് പോലുള്ള ഉടലഴകിലും , ഒതുങ്ങിയ അരകെട്ടിലും , കൊത്തിവച്ചതു പോലുള്ള പൊക്കിൾ ചുഴിയിലും പരതി , എന്ത് മനോഹരമായ കണിയാണിത് , ഈ വിശിഷ്‌ട സുന്ദര ശ്രീത്വം  വർണിക്കാൻ വാക്കുകളില്ലാതെ ഞാൻ വീർപ്പുമുട്ടി . ആരാണിവൾ , എനിക്ക് പരിചയം ഉള്ള ആരും തന്നെ അല്ല . ഞാൻ ശബ്ദം ഉണ്ടാകാതെ എഴുന്നേറ്റു അവൾ കിടക്കുന്നതിനു എതിർവശത്തുള്ള ഭിത്തിയോട് ചേർന്ന് ഇഴുകി ഇറങ്ങി , ആ ഉറക്കത്തിന്റെ ഭംഗി ആസ്വദിച്ചു അല്‌പനേരം ഇരുന്നു. അവൾ കൈ മാറ്റി , പതുകെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു തുടങ്ങി, ഒരു പൂ വിടരും പോലെ .

ഇവളെ …., ഇവളെ ഞാൻ എവിടെയോ ഇതിനു മുന്ന് കണ്ടിട്ടുണ്ട് , അന്ന് വീട്ടിൽ കരഞ്ഞു തളർന്നു ഉറങ്ങികിടന്നിരുന്ന പെണ്കുട്ടി ഇവളല്ലേ, അതെ അവൾ തന്നെ . അവൾ പതുക്കെ എഴുന്നേറ്റു , കൈ രണ്ടും രണ്ടു ദിശയിൽ ഉയർത്തി ഉറക്കത്തിന്റെ ആലസ്യം കളഞ്ഞു , ആ ഉലഞ്ഞ സാരി അവളുടെ ശരീര വടിവു കൾ മനോഹരമായി എടുത്തു കാണിച്ചു . അവളിൽ തട്ടി സ്വർണവർണം പടർന്ന സൂര്യ രസ്മികൾ എന്റെ മേൽ വന്നു പതിച്ചു . ഒരു നക്ഷത്രമെന്നോണം അവൾ കണ്ണ് ചിമ്മി തുറന്നു

💬 Comments

View all comments