Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]
പറഞ്ഞില്ല ഞാൻ ആവി , അരവിന്ദൻ , ഇവിടെ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന കൊണ്ട് ആവി ന്നുള്ള പേരാണ് കറക്റ്റ് , 'അമ്മ മാത്രം ഉണ്ണി എന്നാണ് വിളിക്കാറ് . 'അമ്മ ഒരു പാവം സ്ത്രീ ആയിരുന്നു , ഒരു സാധാരണ ഹൗസ് വൈഫ് , വീട്ടിൽ എന്നോട് ഏറ്റവും സ്നേഹം അമ്മക്കായിരുന്നു, അല്ല വീട്ടി എന്നോടു ആകെ സ്നേഹം ഉണ്ടായിരുന്നത് അമ്മക്കു മാത്രം ആയിരുന്നു എന്ന് പറയണതാവും ശരി . അച്ഛൻ പ്രഭാകര വർമ്മ , റിട്ടയേർഡ് കേണൽ , പട്ടാളത്തിൽ കേണൽ ആയിരുന്നെങ്കിലും കർക്കശത്തിന്റെയും പിടിവാശിയുടെയും കാര്യത്തിൽ ആള് വീട്ടിലെ മാർഷൽ ആയിരുന്നു . ഞാൻ ആണങ്ങി നല്ല മടിയനും , നാടക പ്രിയനും , കൂട്ടു കൂടി കറങ്ങി നടക്കുന്ന ആളും ആയിരുന്നു , എനിക്കെല്ലാം ഫ്രണ്ട്‌സ് ആയിരുന്നു . അവരുടെ ഒപ്പം ഇരിക്കുന്ന സമയം ഞാൻ എല്ലാം മറക്കും , അപ്പൊ പിന്നെ പ്രത്യേകിച്ചു പറയണ്ടല്ലോ , ആർമിയിൽ നിന്ന് പിരിഞ്ഞതിൽ പിന്നെ അച്ഛന് ഫയർ ചെയ്യാൻ കിട്ടിയ പ്രധാന പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരൻ ഞാൻ ആയിരുന്നു . 'അമ്മ ആയിരുന്നു എന്റെ ആകെ ഉള്ള ബുള്ളറ് പ്രൂഫ് ജാക്കറ്റ് . നാട്ടിൽ നാടകം നടക്കുന്നുണ്ടെങ്ങി ഞാൻ ആയിരുന്നു പ്രധാന നടൻ , ഞാനും കൂട്ടുകാരും നാട്ടിൽ എല്ലാ അലമ്പിനും , അതെ പോലെ തന്നെ എല്ലാ സഹായത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ നാട്ടിൽ എല്ലാവർക്കും ഞങ്ങളെ ഇഷ്ടം ആയിരുന്നു .
ഒരാൾ ഒഴിച്ച് ,കേണൽ പ്രഭാകര വർമ്മ , അതിനു പ്രധാന കാരണം എന്റെ ചേട്ടൻ ആനന്ദ് വർമയും , അനിയൻ അഭിലാഷ് വർമയും ആയിരുന്നു . എനിക്ക് പേരിട്ടത് 'അമ്മ ആയിരുന്നു , അത് കൊണ്ട് തന്നെ അച്ഛന്റെ പേരിന്റെ വാല് മനഃപൂർവം ഒഴിവായി കിട്ടി , എനിക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു . ചേട്ടൻ ഡിഗ്രിക് ശേഷം സിവിൽ സർവീസ് എക്സാം എഴുതി എടുത്തു , IAS കാരൻ ആയി.
💬 Comments
View all comments