0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1636

ഒരു രാത്രി ആയിരുന്നു , ഒരു അഭൗമ സുന്ദര രാത്രി , എനിക്കെല്ലാം നഷ്ടപെട്ട രാത്രി . ഞാൻ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ചിന്തകൾക്ക് തീകൊടുത്തു, ഓർമകൾ രണ്ടു വര്ഷം പുറകിലേക്ക് സഞ്ചരിച്ചു.

പാലാരിവട്ടത്തെ ഒരു നാടകം കഴിഞ്ഞു വൈകി ആണ് അന്ന് വീട്ടിൽ വന്നത് , ഇന്നലെ ഉറങ്ങാത്ത കണ്ണിൽ ഉറക്കം തൂങ്ങിയാടി കളിക്കുന്നുണ്ടായിരുന്നു, കതകു തുറന്നതും അച്ഛൻ.

അച്ഛൻ : നീ കഞ്ചാവ് വലിയും തുടങ്ങിയോ , (എന്നെ തറപ്പിച്ചൊന്നു നോക്കി )

ഞാൻ : ഉറക്കം ശരി ആവാത്തത് കൊണ്ടാണ് , ഞാൻ ഒന്ന് കിടക്കട്ടെ.

.അച്ഛൻ : കണ്ണ് കണ്ട എനിക്കറിയ , ഞാൻ പണ്ട് വാഗാ ബോർഡറി ആയിരുന്നപ്പോ ബാങ്ക് വലിച്ച രണ്ടു  പഞ്ചാബി സുബോർഡിനേറ്റകളെ , തോക്കും പിടിപ്പിച്ചു -4 ഡിഗ്രി സെൽഷ്യസിൽ 15 കിലോ മീറ്റർ ഓടിച്ചിട്ട് ,അതിനു ശേഷം അവര് കരഞ്ഞു കാലും പിടിച്ചിട്ടാണ് വിട്ടത് , ആ എന്നെ ആണ് നീ പറ്റിക്കാൻ നോക്കണതെന്നു ഓര്മ വേണം .

( ഭാഗ്യത്തിന് കഥ തീരുന്നതിനു മുന്നേ ഞാൻ റൂമെത്തി, ഞാൻ വേഗം കതകു അടച്ചു കുളിക്ക പോലും ചെയ്യാതെ കട്ടിലിൽ വീണു,

രാത്രി എപ്പോഴോ നല്ല  ബഹളം കേട്ടാണ് ഉണർന്നത്, അച്ഛൻ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട് , കുറച്ചു നേരം കേട്ട് കിടന്നപ്പോ മനസിലായി അഭിയുടെ കല്യാണ കാര്യം ആണ് , ഈ പാതിരാത്രിക ഇയാൾക്കു കെടന്നു ഉറങ്ങി കൂടെ , പെണ്ണ് ഇന്ന് രാത്രി തന്നെ ഓടി പൂവൊന്നും ഇല്ലാലോ)

അച്ഛൻ : എന്തിനാ സരസ്വതി നീ ഇങ്ങനെ കരയണെ, ഞാൻ പ്രായോഗികമായി നടക്കുന്ന ഒരു കാര്യം പറഞ്ഞുന്നല്ലേ ഉള്ളോ .

'അമ്മ : പത്തു മുപ്പതു വയസായ ചേട്ടനെ നിർത്തി 24 വയസുള്ള കൊച്ചു പയ്യനെ കെട്ടിക്കുന്നതാണോ നിങ്ങടെ പ്രായോഗികം ( അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു )

അച്ഛൻ : വയസ്സിന്റെ കാര്യം നീ നോക്കണ്ട , അവനത്തിനുള്ള പ്രാപ്തി ഉണ്ട് ,  അതെനിക്ക് ബോധ്യം ആയതാണ് , മാത്രം

💬 Comments

View all comments