0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1637

അല്ല അവന്റെ അവിടത്തെ ജീവിതത്തിനും , തിരക്കിനും ഒരു തുണ അത്യാവശ്യം ആണ് . ഞാൻ രാഘവനോട് വാക്ക് പറഞ്ഞു .

'അമ്മ : രാഘവന്റെ മോളോ , മീനാക്ഷി അരവിന്ദനാന്ന് ചെറുപ്പം തൊട്ടേ പറഞ്ഞു വച്ചിരുന്നതല്ലേ . അല്ലെങ്കിലും നിങ്ങൾക് അരവിന്ദനെ കണ്ണെടുത്താൽ കണ്ടുകൂടാ. ഇനി ഈ ക്രൂരത കൂടി കാട്ടല്ലേ, അവനും നമ്മടെ മോനല്ലേ.

അച്ഛൻ : മോൻ (പുച്ഛത്തിൽ അച്ഛൻ വിട്ട നിശ്വാസം എന്റെ റൂമിൽ അലയടിച്ചു) ,. എടി അവൻ എന്റെ മകൻ അല്ല, നിൻറെ മകൻ ആണ് , നിൻറെ അതെ പോലത്തെ മകൻ . നിന്നെ കൊണ്ടോ അവനെ കൊണ്ടോ ഈ വീടിനൊരു ഗുണവും ഇല്ല , ഞാൻ ഇണ്ടാക്കിതൊക്കെ ഇങ്ങനെ ഇരുന്നു തിന്നു മുടിപ്പിക്കാം എന്നല്ലാണ്ട് . പിന്നെ വാക്ക്, പണ്ടെങ്ങോ വാക്കു പറഞ്ഞു എന്ന് വച്ച് കാൽ കാശിനു വകയില്ലാത്തോനു പെണ്ണ് കൊടുക്കാൻ പറ്റുമോ , ഒന്നുമില്ലേലും അവളൊരു അസിസ്റ്റന്റ് പ്രൊഫസർ അല്ലെ , ഇതു രാഘവൻ തന്ന്യാ എന്നോട് പറഞ്ഞെ ,  ഈ വീട്ടിൽ ഒന്നും എന്റെ വാക്കിന് അപ്പറം പോവില്ല എന്ന് ഞാന് അവനോടു പറഞ്ഞു. അഭി കെട്ടും അവളെ. അവനു ഫോട്ടോ കണ്ടു ഇഷ്ടം ആയി, ഞാൻ ഇത് തീരുമാനിച്ചു , ഇവരും . (ചേട്ടത്തിയുടെയും ചേട്ടന്റെയും പതിഞ്ഞ മൂളൽ കേട്ടു)

(ആ കനത്ത ഭൂരിപക്ഷത്തിനു മുന്നിൽ 'അമ്മ നിസഹായമായി തോറ്റു പോകുന്നതു  ഞാൻ ഒരു ചുവരിനപ്പുറത്തു കിടന്ന് അറിഞ്ഞു. എന്നെ പറഞ്ഞതിൽ എനിക്ക് ഒരു വിഷമവും തോന്നിയില്ല, ഞാൻ അതൊക്കെ തന്നെ ആണ് ,പക്ഷെ അമ്മേയെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, മനസ്സിൽ ഒരു വിങ്ങൽ , കണ്ണ് നനഞ്ഞു പോയി, ഞാൻ കാരണം അല്ലെ 'അമ്മ .. ചുമരിനപ്പുറത്തു നിന്ന് അമ്മയുടെ തേങ്ങൽ ഇപ്പോഴും കേൾക്കാം )

'അമ്മ: എന്റെ കാലം കഴിഞ്ഞ നിങ്ങൾ അവനെ ഇവിടെ നിന്ന് പുഴുത്ത പട്ടിയെ പോലെ ആട്ടിയോടിക്കും ,..എനിക്കറിയാം.

(ഞാൻ അമ്മയെ കരയിപ്പിച്ചതിനു രണ്ടു പറയാം എന്ന് കരുതി ഇറങ്ങി വന്നതാണ് പക്ഷേ

💬 Comments

View all comments