0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1638

അവരൊക്കെ നേരത്തെ തന്നെ മുറികളിൽ പോയിരുന്നു. ഹാളിൽ ഒരു കോണിൽ ,സോഫയിൽ ചുമരിൽ തല ചാരി , മുഖത്തു കൈ വച്ച് 'അമ്മ കരയുന്നുണ്ടായിരുന്നു , ഞാൻ നടന്നു ചെന്ന് അമ്മയുടെ കിഴിൽ നിലത്തിരുന്നു , മടിയിൽ തല വച്ച് അമ്മയെ നോക്കി കിടന്നു , എനിക്ക് അമ്മയോട് കൂടുതൽ ഇഷ്ടം തോന്നി , എനിക്ക് ഈ ലോകത്തു അവർ മാത്രമേ ഉള്ളു എന്ന് തോന്നിപോയി . 'അമ്മ മുഖത്തു വച്ചിരുന്ന കൈ എടുത്തു മാറ്റി എന്നെ നോക്കി , ഞാൻ വെളുക്കെ ചിരിച്ചു , 'അമ്മ ഒന്നും പറഞ്ഞില്ല വാത്സല്യത്തോടെ എന്നെ നോക്കി .)

ഞാൻ : 'അമ്മ കരയല്ലേ , 'അമ്മ  ഉള്ളപ്പോ എനിക്കെന്തിനാണ് ഒരു മീനാക്ഷി .

'അമ്മ : അവള് എനിക്ക് നിന്നെ പോലെ തന്നെ ആണ് , എന്നും വിളിക്കും , എപ്പോ വന്നാലും കാണാൻ വരും , എന്റെ മടിയിൽ തലവച്ച് ഒത്തിരി നേരം ഇങ്ങനെ കിടക്കും . കളികൾ പറയും, കൊച്ചു കുട്ടികളെ പോലെയാ , ഒരു സാധു പെൺക്കുട്ടി , നീ അച്ഛനെ പേടിച്ച്‌ പകലൊന്നും വീട്ടി ഇണ്ടാവാറില്ലലോ , അതാ അറിയാത്തെ, എപ്പോഴോ എനിക്കങ്ങനെ തോന്നിപ്പോയി . പക്ഷെ എന്റെ തോന്നലുകൾക്കും , ഇഷ്ടങ്ങൾക്കും ഈ വീട്ടിൽ എത്ര വില ഉണ്ടെന്നു എനിക്കിന്ന് മനസിലായി. ഞാൻ മരിച്ച പോലും ഇവിടെ ആരും കരയില്ല . (അമ്മ ഇരുട്ടിൽ നോക്കി എന്തോ കൊണ്ട് ചിന്തിച്ചു പറഞ്ഞു)

ഞാൻ : എനിക്ക് വില ഉണ്ട് , എനിക്ക് 'അമ്മ മാത്രേ ഉള്ളൂ . ഇങ്ങനെ സങ്കട പെടുത്തണ കാര്യങ്ങൾ പറയാണ്ട് എൻറെ സരസ്വതി കുട്ടി കിടന്നു ഒറങ്ങിയേ . ( അമ്മ എന്തെങ്കിലും ചെയ്താലോ എന്നെനിക് പേടി തോന്നിയ കൊണ്ട് ഞാൻ എങ്ങും പോകാൻ നിന്നില്ല അവിടെ തന്നെ ഇരുന്നു )

'അമ്മ പിന്നെ ഒന്നും പറഞ്ഞില്ല , വെറുതെ എന്റെ മുടി തഴുകി കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു ഇരുന്നു, എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ ,

💬 Comments

View all comments