0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1656

ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോഴും ആ കൈ വിരലുകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു . ഇരുള് ഉരുണ്ടു കയറി പതിയെ കിഴക്ക് വെള്ളകീറി , അതിനിടയിലെപ്പോഴോ ആ വിരലുകളിലെ മാന്ത്രിക സ്നേഹതേജസ്സ് നിലച്ചുപോയിരുന്നു  .

അനു (ചേട്ടത്തി) : അയ്യോ അമ്മെ , അമ്മെ എണീക് , ചേട്ടാ 'അമ്മ കണ്ണ് തുറക്കുന്നില്ല …

ഞാൻ ഈ ശബ്ദവും കരച്ചിലും കേട്ടാണ് ഉണർന്നത് , അപ്പോഴും ഞാൻ അമ്മയുടെ മടിയിൽ ആയിരുന്നു കിടന്നിരുന്നത് , ആ വിരലുകൾ എന്റെ മുടിയിഴകളിൽ ആഴ്ന്നു കിടന്നിരുന്നു , ഞാൻ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ധൈര്യം ഇല്ലാതെ , ഇതൊക്കെ സ്വപ്നം അവനെ എന്ന് പ്രാർത്ഥിച്ചു അമ്മയെ വട്ടം കെട്ടിപിടിച്ചു , തണുപ്പ് , മരവിപ്പ് . ഞാൻ തളർന്നു പോയി . ഞാൻ കരഞ്ഞില്ല , ഒരു തുള്ളി കണ്ണുനീർ വന്നില്ല , ആകെ മരവിപ്പ് ,ഞാൻ അവിടെ തന്നെ ഇരുന്നു ,ആരൊക്കെയോ അടുത്തു വന്നു  ആരൊക്കെയോ സമാധാനിപ്പിച്ചു , ആരൊക്കെയോ കരഞ്ഞു , ഞാൻ ഒന്നും അറിഞ്ഞില്ല . ആ സോഫയുടെ കാൽ പിടിച്ചു കൊറേ നേരം ഇരുന്നു . ആരൊക്കെയോ വന്നു പോയി , അഭിയെ കണ്ട പോലെ തോന്നി , എല്ലാവരും നടക്കുന്നത് എനിക്കൊരു മങ്ങിയ കാഴ്ച പോലെ കാണപ്പെട്ടു , എനിക്ക് കുറച്ചകലെ ഏതോ ഒരു പെൺകുട്ടി അലറി കരഞ്ഞു നിലത്തു കിടക്കുന്ന പോലെ തോന്നുന്നുണ്ട് , അവൾ കരച്ചിൽ നിർത്തുന്നില്ല , ഒരു പുകക്കൂട് പോലെ ഞാൻ ഇതെല്ലം കണ്ടിരുന്നു , ഞാൻ അവളെ ആദ്യം ആയിട്ടാണ് കാണുന്നത് എന്റെ ബോധമണ്ഡലം പിന്നെയും മറിഞ്ഞു കൊണ്ടിരുന്നു , ഞാൻ ഇടയ്ക് എഴുന്നെല്കുമ്പോ എവിടെയോ വെറും തറയിൽ കിടക്കുന്നുണ്ട് , ഞാൻ എഴുന്നേൽക്കാൻ നോക്കി പറ്റുന്നില്ല , ആരൊക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ചു , പിന്നെ ബോധം വരുമ്പോ ഞാൻ കത്തുന്ന ഒരു തീഗോളത്തിനു മുന്നിൽ ഇരിക്കുന്നുണ്ട് , അത് അമ്മയാണ് , ഞാൻ എഴുന്നേറ്റു അത് ലക്ഷ്യമാക്കി ഓടി , ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചുമാറ്റി , മുഖത്തു തീ

💬 Comments

View all comments