0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1657

ജ്വാലകൾ തലോടി കടന്നു പോയി  , ഞാൻ മണ്ണിൽ വീണു , വായിൽ പച്ച മണ്ണിൻറെ രുചി. ഞാൻ എവിടെയൊക്കെയോ പിന്നെയും ഉണർന്നു , എഴുന്നേറ്റു നടക്കാൻ ശക്തി തോന്നിയപ്പോൾ എഴുന്നേറ്റു വീണ്ടും സോഫാക്കു അടുത്ത് പോയിരുന്നു ആ കാലിൽ പിടിച്ചു ഇരുന്നു  ഉറങ്ങി , ഇടയിൽ ബോധം വരുമ്പോൾ ഇത്തിരി മാറി ഇന്നലെ കിടന്ന അതെ സ്ഥലത്തു ആ പെൺകുട്ടി കിടപ്പുണ്ട് , എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞു കരയുന്നുണ്ട് പിന്നെയും എപ്പോഴൊക്കെയോ ബോധം വരുമ്പോൾ അവൾ അവിടെ തന്നെ ഇരുപ്പുണ്ട് , മുട്ടിൽ തല വച്ച് വെറും നിലത്തു ഇരുന്നു തേങ്ങുന്നു , 'അമ്മ അല്ലെ അത് , അത് പോലെ തന്നെ , എനിക്ക് ആ കാലിൽ പിടിക്കണം എന്ന് തോന്നി , വീണ്ടും സങ്കടം വന്നു , കരയാൻ പറ്റുന്നില്ല , ബോധം പോയി വന്നു കൊണ്ടിരുന്നു , നേരം ഒരു കണക്കില്ലാതെ ഇരുട്ടി വെളുത്തു കൊണ്ടിരുന്നു . ഞാനും ആ പെൺകുട്ടിയും അനക്കം  ഇല്ലാതെ അവിടെ തന്നെ കിടന്നു  ജീവൻ ഇല്ലാത്ത വസ്തുക്കൾ പോലെ , നിശബ്ദമായ മുറിയിൽ ഇടയ്കിടയ്ക് അവളുടെ തേങ്ങൽ കേൾക്കാം . എപ്പോഴോ ഒരു പകൽ എനിക്ക് ബോധം വന്നപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി  , എല്ലാവരോടും ദേഷ്യം , എന്തെന്നറിയാത്ത ദേഷ്യം , എന്നോട് തന്നെ ദേഷ്യം , ഞാൻ എഴുന്നേറ്റു യന്ത്രികമെന്നോണം പുറത്തേക്കു നടന്നു , ആരെന്നറിയാത്ത ആ പെൺകുട്ടി അപ്പോഴും അല്പം നീങ്ങി എന്റെ അമ്മയെ ഓർത്തു കരഞ്ഞു തളർന്നു കിടപ്പുണ്ടായിരുന്നു . അവളോട് മാത്രം എനിക്കപ്പോൾ ഒരു വാത്സല്യം തോന്നി . ഞാൻ നടന്നു , വാതിൽപടിയും കടന്നു നടന്നു , ഇടവഴിയും , വയൽ വരമ്പും കടന്നു റെയിൽവേ ട്രാക്കിൽ എത്തി .

ആളൊഴിഞ്ഞ ആ സ്റ്റേഷനിൽ എത്രയോ നേരം ഇരുന്നു , ആദ്യം വന്ന വണ്ടിയിൽ കയറി നിലത്തു എവിടെയോ ഇരുന്നു . ട്രെയിൻ ഓടി തുടങ്ങിയപ്പോൾ കാറ്റ് എന്റെ മുടിയിഴകൾ തഴുകി കടന്നു പോയി . എനിക്ക്

💬 Comments

View all comments