0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1658

'അമ്മ തലോടും പോലെ തോന്നി , പെട്ടന്ന് എനിക്ക് കരച്ചിൽ വന്നു , കരഞ്ഞു വീണ്ടും വീണ്ടും കരഞ്ഞു , അലറി കരഞ്ഞു , ആരൊക്കെയോ വന്നു സമാധാനിപ്പിക്കാൻ നോക്കി , അടുത്തിരുന്ന ബംഗാളി തോർത്ത് മുണ്ടു കൊണ്ട് എന്റെ കണ്ണീരു ഒപ്പി . കുടിക്കാൻ വെള്ളം തന്നു , ഞാൻ പിന്നെയും കരഞ്ഞു , കരഞ്ഞു തളർന്നു ഉറങ്ങി , എഴുന്നേറ്റപ്പോൾ ഏതോ സ്റ്റേഷൻ ഞാൻ ഇറങ്ങി ഫ്ലാറ്റ് ഫോമിൽ ഇരുന്നു . ഞാൻ ആത്മഹത്യ ചെയ്യുമെന്നോ മറ്റോ തോന്നിയത് കൊണ്ടാവാം ആ ബംഗാളി എന്നെ അവന്റെ ഒപ്പം കൂട്ടി , ബോർഡുകൾ എല്ലാം തമിഴ് ആണ് , ഇടയ്ക് എവിടെയോ ചെന്നൈ എന്ന് കണ്ടു , ദാസനെയും വിജയന്റെയും പോലെ ഞാൻ എത്തി പെട്ടിരിക്കുന്നത് , പാവങ്ങളുടെ ദുബായിൽ ആണ് മദ്രാസ് പട്ടണത്തിൽ . ഞാൻ യന്ത്രികമായി ബംഗാളിക് പിന്നാലെ നടന്നു . ഏതോ ഒരു കെട്ടിടം എത്തിയപ്പോൾ അയാൾ നിന്നു , അതൊരു വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ആയിരുന്നു , അവിടെ പണിക്ക് ആളെ സപ്ലൈ ചെയ്യുന്ന ആളായിരുന്നു നമ്മുടെ ബംഗാളി ബാബു , അവൻ ബാക്കി നാലു പേർക്കൊപ്പം എന്നെയും അവര്ക് വിറ്റു കമ്മീഷൻ വാങ്ങി ഇറങ്ങി പോയി , എനിക്ക് എന്തെങ്കിലും പറയാം പറ്റുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു , നിമിഷാർദ്ധത്തിൽ ഞാൻ അവരുടെ ബാധ്യത ഉള്ള പണിക്കാരൻ ആയി . ഒരു നിയോഗം പോലെ ഞാൻ അവിടെ പണി തുടങ്ങി . ലൈറ്റ് ബോയ് ആയിരുന്നു ആദ്യം , പിന്നെ എന്റെ കാര്യാപ്രാപ്തിയും റിച്ച്‌  ലുക്കും കണ്ട അവർ എന്നെ ലൈറ്റ് സെക്ഷന്റെ സൂപ്പർവൈസർ ആക്കി , നിസാര സമയം കൊണ്ട് എനിക്കവിടെ നിറയെ സ്നേഹിതമാർ ആയി .  സെലിബ്രറ്റി കളുടെ ഇന്റർവ്യൂ ആയിരുന്നു, അവിടെ മെയിൻ ആയിട്ട് നടന്നിരുന്നത് . ഒരു ദിവസം മലയാള സൂപ്പർ സ്റ്റാർ പ്രതീപ് രാജ് അവിടെ ഇന്റർവ്യൂന് വന്നു , അന്ന് ഇന്റർവ്യൂ എടുക്കാൻ മലയാളി ഇന്റർവ്യൂർ സ്ഥലത്തു ഉണ്ടായിരുന്നില്ല , മാറ്റി

💬 Comments

View all comments