0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1659

വാക്കാൻ  പറ്റുന്ന ഇന്റർവ്യൂ ആയിരുന്നില്ല, എന്റെ കണ്ടാൽ ഉള്ള സ്റ്റാൻഡേർഡ് ലുക്കും , രസത്തിൽ സംസാരിക്കാനുള്ള കഴിവും എല്ലാം കൂടി ആ ഇന്റർവ്യൂ എൻറെ തലയിൽ ആയീന്നു പറഞ്ഞ മതീലോ  , നാടകത്തിൽ  അഭിനയിച്ച്‌  നല്ല എസ്പിരിയൻസ് ഉള്ളത് കൊണ്ട് ഞാൻ അത് കണ്ണും പൂട്ടി ഏറ്റെടുത്തു . സാധാരണ ഇന്റർവ്യൂയിൽ നിന്ന് വ്യത്യസ്തം ആയി ഞങ്ങൾ ഫ്രണ്ട്‌ലി ആയി സംസാരിക്കുകയും , താമശ പറയുകയും , അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുകയും ആണ് ചെയ്തത് , ആ ഇന്റർവ്യൂ പ്രതീപ് രാജ് ന് ഭയങ്കര ഇഷ്ടം ആയി ,എന്റെ നമ്പർ ഒക്കെ വാങ്ങി ആണ് പുള്ളി പോയത് , അത് യൂട്യൂബിൽ കേറി കൊളുത്തി ട്രെൻഡിങ് ആയി, ഞാൻ മെയിൻ ഇന്റർവ്യൂർ ആയി , ഒരു പാട് സെലിബ്രറ്റികൾ ആയി കമ്പനി ആയി , ചിലർ ഇന്റർവ്യൂ കിട്ടാൻ ഇങ്ങോട്ടു വിളിച്ചു തൊടങ്ങി അത്യാവശ്യം ഫാൻസ് ആയി തൊടങ്ങി . ചില സുഹൃത്തുക്കളുടെ നിര്ബന്ധ പ്രകരം അവരുടെ പടങ്ങളിലും തല കാണിച്ചു  . എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിൽ നിന്ന് എപ്പോഴോ എത്തിപ്പെട്ട ഈ ശ്യാം ഒഴിച്ചാൽ വേറെ ശല്യം ഒന്നും ഇല്ല . സ്വസ്ഥമായ ജീവിതം , നാട്ടിലേക്കു പിന്നെ പോയില്ല , വീട്ടിൽ നിന്ന് ആരു വിളിച്ചാലും ഞാൻ ഫോൺ കട്ട് ചെയാറാണ്‌  പതിവ് , ജില്ലാകളക്ടർടെ ഓഫീസിൽ നിന്നും , ഇന്ത്യ-പാക് ബോര്ഡറില് നിന്നുള്ള സ്പെഷ്യൽ മിലിറ്ററി ടെലിഫോണ് ലൈനിൽ നിന്നും , കിട്ടിയ എല്ലാ ഫോണുകളിൽ നിന്നും എനിക്ക് അവരുടെ കാൾ വന്നുകൊണ്ടേ ഇരുന്നു , ഞാൻ കട്ട് ചെയ്തു കൊണ്ടും ഇരുന്നു . ഏറ്റവും അടുത്ത കൂട്ടുകാർ ആയി മാത്രം ഞാൻ ബന്ധം സൂക്ഷിച്ചു , അതിൽ പ്രധാനി അജു ആയിരുന്നു .

( ഞാൻ നിലാവിൽ പുക പടർത്തി കൊണ്ട് ഇത്രയും ആലോചിച്ചു തീർന്നപ്പോഴേക്കും അകത്തു ബഹളം ഒന്നവസാനിച്ചു , അടുത്ത കളി തുടങ്ങും മുന്ന് ഞാൻ സിഗരറ്റ് കളഞ്ഞു സോഫയിലേക്ക് മറിഞ്ഞു വീണു )

വൈകിയാണ് എഴുന്നേറ്റതു

💬 Comments

View all comments