Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
പറയുന്നതും, ആൾക്കാരുടെ മനസ്സിൽ ഓരോരൊ വേണ്ടാത്ത ചിന്തകൾ പാകുന്നതും , അവസാനം , അതൊക്കെ ചവിട്ട് അരച്ച് ഏതോ ഒരു കോന്തൻ കാമുകന്റെ ഒപ്പം പോവുന്നതും എല്ലാം....
എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല ...
**********************************
ഇതേ സമയം നാട്ടിൽ .....
ദിവസോം രാത്രി പതിവുള്ള ഫുട്ബാൾ കളിയും കഴിഞ്ഞു അമ്പലക്കുളത്തിൽ ഒരു കുളിയും പാസ് ആക്കി അജുവും, ജോണും ചുമ്മാ വെടിയും പറഞ്ഞു ആൽത്തറയിൽ കിടപ്പായിരുന്നു , മുകളിൽ ചുവന്നു കിടന്നിരുന്ന ആകാശവും , കൂടണയാൻ തിരക്ക് കൂട്ടുന്ന പക്ഷികളെയും നോക്കി അജു സ്ഥിരം ഫിലോസഫി എടുത്ത് പുറത്തിട്ടു .
:എടാ ജോണെ , ലോകത്തു എവിടെ കിട്ടുട ഇത്ര സുഖം , നമ്മടെ നാടും , ഈ വയലും , ആൽത്തറയും , പുലർകാലെ ഉള്ള കോടമഞ്ഞും, സന്ധ്യക്ക് ഉള്ള ഈ ചെറുകാറ്റും, ലോകത്തു എവിട പോയാലും ഇത്ര നല്ല സ്ഥലം വേറെ ഇണ്ടാവില്ല . സന്ധ്യക് രണ്ടെണ്ണം വിട്ട് ഈ കാറ്റും കൊണ്ട് ഇരിക്കാൻ പുണ്യം ചെയണം പുണ്യം. എന്നെ കൊന്നാലും ഞാൻ ഇവിടം വിട്ട് പോവില്ല.
: വല്ല ജോലി കിട്ടിയ ഞാൻ പോവും മൈരേ, ഗൾഫിലേക്കോ, കാനഡയിലേക്കോ, ഏതെങ്കിലും കാലിന്റെ ഇടയിലേക്ക് , ഇവിടെ ഇങ്ങനെ ഊമ്പിതെറ്റി നാടക്കാംന്ന് തന്ന്യാ ഉള്ളോ . കൊല്ലങ്ങൾ ആയിട്ട് നമ്മൾക്കൊക്കെ വല്ല മാറ്റം ഉണ്ടോ, ഉണ്ടങ്ങി പറ.
: ഏതെങ്കിലും കാലിന്റെ എടുക്കു പോയ മതിയെങ്കി, ഈ കാലിന്റെ ഇടയിലേക്ക് കേറിക്കോ, (അജു ചിരിച്ചുകൊണ്ട് കാൽ വിരിച്ചു)
നീ പണിക്ക് പോണെങ്കി പൊക്കോ മൈരേ, വെറുതെ എന്നെ വഴി തെറ്റിക്കാൻ നോക്കരുത്, ഒരുപാട് … ഒരുപാട് .. സങ്കടം ഇണ്ടാകണ കാര്യങ്ങളാ ഇവനെ നീ ഇപ്പോ പറഞ്ഞത് . നമ്മടെ നാട്, ഈ കാറ്റ്, വൈകീട്ട് രണ്ടു പെഗ് .
: അതിനു നീ എന്നാണ് രണ്ടു പെഗിൽ നിർത്തിയിട്ടുള്ളെ.
: ചങ്കി കൊള്ളണ, വർത്താനം ആണ് ചങ്കെ നീ ഇപ്പോ പറഞ്ഞത് , അതിന്റെ വിഷമത്തിൽ നമുക്കിന്നു രണ്ടെണ്ണം അടിക്കാം വാ ...
💬 Comments
View all comments