Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
ചുറ്റിലും ഉണ്ടെങ്കിലും …
അവളെന്റെ കൈകളിൽ പിടിച്ചു നിലാവിനെ നോക്കി ഇരുന്നു , പക്ഷെ ഇന്ന് , ഇന്ന് എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നിപോയി, എനിക്ക് അവളോട് പറയണം എന്ന് ഉണ്ടായിരുന്നു . കുറെ നേരത്തേക്ക് മൗനം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു
അപ്പോഴാണ് എനിക്ക് മറ്റൊരു സംശയം തോന്നിയത് .
നിനക്ക് എങ്ങനെ എന്റെ അഡ്രസ് കിട്ടി , അജു ചത്താലും അതാർക്കും കൊടുക്കില്ല എന്നെനിക്ക് ഉറപ്പാണ് . എങ്ങനെ സംഘടിപ്പിച്ചു ..?
മീനാക്ഷി തല ചൊറിഞ്ഞു ഒരു കള്ളചിരി ചിരിച്ചു , രണ്ടു കുഞ്ഞുനുണകുഴികൾ നിലവിൽ നക്ഷത്രങ്ങളെന്നോണം മിന്നി .
: അത്.... അത് പിന്നെ ,.... പിന്നെ ഇല്ലേ ഉണ്ണിയേട്ടാ , ഞാൻ ഒരു സൂത്രം കാണിച്ചു , (അവൾ കിടന്നു ഉരുണ്ടു)
: എന്ത് സൂത്രം ,( ഞാൻ സാധാരണ പോലെ ചോദിച്ചു )
: ഞാൻ അജുവേട്ടനോട് പറഞ്ഞു , ഞാനും ഉണ്ണിയേട്ടനും തമ്മിൽ മുടിഞ്ഞ പ്രേമം ആണ് , എനിക്ക് ഉണ്ണിയേട്ടൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലാന്ന്.
എന്റെ കണ്ണ് രണ്ടു പൊറത്തേക്കു തള്ളി ,ഞാൻ തലയിൽ കൈ വയ്ച്ചു,..
: നീ എന്ത് പറഞ്ഞുന്നു .....,
എന്നിട്ടു അവൻ വിശ്വസിച്ചോ ?..
: വിശ്വസിച്ചോന്നാ ,... അത് ശരിക്ക് ഏറ്റു . അഡ്രസ് മാത്രല്ല ,എന്റെ തടിമാടൻ ഏട്ടന്മാരെ പോലും പേടിക്കാതെ , രാവിലെ മേക്കപ് എന്നും പറഞ്ഞു ഇറങ്ങിയ എന്നെ പൊക്കി , എയർപോർട്ടിൽ കൊണ്ട് വിടുക കൂടി ചെയ്തു . എന്ത് സ്നേഹ അവർക്കൊക്കെ ഉണ്ണിയേട്ടനോട്.
ഇനി കാര്യങ്ങളുടെ കിടപ്പുവശം അറിയുമ്പോൾ അവന്റെ വായിൽ ഇരിക്കണ തെറി മുഴുവൻ കേൾകേണ്ടിവരൂലോ ഈശ്വരാ , ഞാൻ മനസ്സി വിചാരിച്ചു .
: എന്തായാലും, ഇതിനു ശേഷം നീ അവന്റെ മുന്നിൽ ചെന്ന് പെടണ്ട , അവന്റെ സ്നേഹം മാത്രാ നീ കണ്ടിട്ടുള്ളൂ, ഇനി തനി കൊണം കാണണ്ടി വരും. മോന്ത പിടിച്ചവൻ റോട്ടില് ഇട്ട് ഒരക്കും.
മീനാക്ഷി ചിരിച്ചു അവൾക് എല്ലാം ഒരു കുട്ടിക്കളി ആണ്.
പ്രേമം ആണെന്ന്
💬 Comments
View all comments