Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
വിശ്വാസം പോരാ എന്നെനിക്ക് തോന്നി.ഇനി ഒരു പെണ്ണും കിട്ടാതെ നിന്നുപോയ ഞാൻ അവളെ തട്ടി എടുക്കാൻ നോക്കുന്നതാണെങ്കിലോ , അവൾ സംസാരിക്കാതെ, എന്നെ നോക്കാതെ അകന്നാണ് നില്കുന്നത്, ഇത് കഴിഞ്ഞു പറഞ്ഞു മനസിലാക്കാം. രജിസ്ട്രേഷന് പോയത് നന്നായി, പോകുന്ന വഴിക്കു മനസ് മാറിയ രാഘവമാമനും ആൾക്കാരും രജിസ്ട്രേഷന്റെ സമയത്തു അവിടെ എത്തി അതിൽ പങ്കുചേർന്നു. അപ്പോ എല്ലാവരും വിശ്വസിച്ചു, ഒരു വകക്ക് കൊള്ളാത്ത, വെറും വേസ്റ്റ് ആയ എന്നോടും മീനാക്ഷിയെ പോലൊരു പെൺകുട്ടിക്ക് പ്രണയം തോന്നും എന്ന്. എനിക്കെന്തോ അതിൽ ചെറിയ ഒരു സന്തോഷം തോന്നി. രാഘവ മാമനും,കളക്ടർ ചേട്ടനും നാട്ടുകാരെയും, വീട്ടുകാരെയും പറഞ്ഞു മനസിലാക്കിയിട്ട് വിളിക്കാൻ വരം എന്ന് പറഞ്ഞു തിരിച്ചു പോയി , ഒരു തിരക്കും ഇല്ല , വന്നില്ലെങ്കിലും കൊഴപ്പല്യ ഞാൻ മനസ്സി പറഞ്ഞു .
അഭി അജുവിനും പിള്ളേർക്ക് ഒപ്പം വരാം എന്ന് പറഞ്ഞു അവിടെ നിന്നു. അവനു മാത്രം എന്തോ ഇതിലൊക്കെ സംശയം ഉണ്ടെന്നു എനിക്ക് തോന്നി.
അങ്ങനെ വിശ്വവിഖ്യാതമായമായ ആ പകൽ, രാത്രിക്കു വേണ്ടി വഴി മാറി കൊടുക്കണ്ടി വന്നു , എന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്ന സംഭവ വികാസങ്ങളുടെ പ്രതിഫലനം എന്നപോലെ.
**********************************
നിലാവിൽ മുങ്ങിയ തണുത്ത രാത്രി……..
ഒരു കുപ്പി സന്യാസി മദ്യത്തിന് അപ്പുറം പഴയ കല്യാണ ചെറുക്കനും , ഇപ്പുറം പുതിയ കല്യാണ ചെറുക്കനും ഇരുന്നു . ചുറ്റും അവിടവിടെ ആയി അജുവും ജോണും ശരത്തും വട്ടത്തിൽ ഇരുന്നു .
മീനാക്ഷി കുളിക്കാൻ കയറി, അകത്തു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. പിന്നിലെ സോഫയിൽ ചാരി ഞാൻ പതിഞ്ഞിരുന്നു. ആരുടെ മുഖത്തും സന്തോഷം ഇല്ല . ഞാൻ പറഞ്ഞ കാര്യങ്ങൾ അവർക്ക് ദഹിച്ച് വരൻ ഒരു പാട് സമയം എടുത്തു. വിചാരിച്ച ബഹളം അജു ഉണ്ടാക്കിയില്ല, ആരും ഉണ്ടാക്കിയില്ല , എന്റെ മുഖം കണ്ടിട്ടാവാം, എല്ലാവരും ഞാൻ പറയുന്നത് സംയമനത്തോടെ കേട്ടിരുന്നു . രണ്ടാമത്തെ ഫുള്ളിൽ ആണ് കാര്യങ്ങൾ ദഹിച്ചു തുടങ്ങിയത് .ഇവിടെ വരുന്നതിനു മുൻപേ, ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത് എന്ന സംശയം അഭിക്കുണ്ടായിരുന്നു.
💬 Comments
View all comments