Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
: പറ്റിയിലെട , എല്ലാം പെട്ടന്നായി , ഇന്ന് രണ്ടെണ്ണം അടിച്ചിട്ട് പറയാമെന്നു വച്ചിരിക്കയിരുന്നു .
ശരത് : ഇനി എന്താ ചെയ്യാ ?
അജുവും ജോണും മുഖത്തോടു മുഖം നോക്കി
ജോൺ : വിട്ടാലോ .
അജു : നീ വണ്ടി എടുത്ത് വാ , ഞങ്ങൾ ഡ്രസ്സ് മാറി വരാം .
ജോൺ ബൈക്ക് എടുത്ത് വീട്ടിലേക്കു പോയി.
ശരത് : എനിക്ക് നാളെ മാമന്റെ മോൾടെ കാതുകുത്തു ഉള്ളതാ .
അജു : മാമന്റെ മോൾടെ അണ്ടി , നീ ഒരാള് ഇണ്ടാക്കി വച്ച പ്രശ്നം ആണ് മൈരേ ഇത് . വേഗം റെഡി ആയി നിക്ക്, ഞങ്ങൾ ഇപ്പോ വരാം
ശരത് പിന്നെ ഒന്നും പറഞ്ഞില്ല, അവനും പോകാൻ തയ്യാറായി നിന്നു.
കോയമ്പത്തൂർ - സേലം റൂട്ടിൽ , ജോണിന്റെ മാരുതി 800 ൽ അവർ മൂന്നുപേരും ചെന്നൈ ലക്ഷ്യമാക്കി തണുത്ത ആ രാത്രിയെ കീറിമുറിച്ചു യാത്ര തുടങ്ങി .....
**********************************
അവരെ ചുറ്റി മുറുകുന്ന പ്രശ്നനകളുടെ , കുരുക്കുകൾ അറിയാതെ അരവിന്ദനും മീനാക്ഷിയും , സോഫക്കും ചുവരിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തു രണ്ടു കൊച്ചു കുട്ടികളെ പോലെ ഇരുന്നുറങ്ങി....
**********************************
പ്രഭാതം പൊട്ടി വിടർന്നു
(ഠപ്പേ............ കിർ ...) ഫ്ലാറ്റിന്റെ വാതിൽ വന്നു ശക്തിയിൽ ചുമരിലിടിച്ചു നിന്നു വേദനയിൽ അമറി.
ഗാഢമായ ഉറക്കത്തിൽനിന്നു അതെന്നെ ഉണർത്തി. പ്രശ്നങ്ങളുടെ തുടക്കം ആണ്, എങ്കിലും ഞാൻ ഇത്ര ഗാഢമായി ഉറങ്ങിയിട്ട് കൊല്ലങ്ങൾ ആയി, എനിക്കതു വിരോധാഭാസം ആയി തോന്നി. അബോധമണ്ഡലത്തിനും ബോധമണ്ഡലത്തിനും ഇടയിൽ
💬 Comments
View all comments