Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
നെഞ്ചിൽ പടർന്നു .
സതീശൻ എന്റെ കോളറിൽ ഒരു കൈ കൊണ്ട് കടന്നു പിടിച്ച സമയത്തു , ആരോ ശക്തിയിൽ ചവിട്ടുപടികളെ ,ചവിട്ടി മെതിച്ചു കയറി വരുന്ന ശബ്ദം കേട്ട്, എല്ലാവരും വാതിലിന്റെ അവിടേക്കു നോക്കി , അജുവാണ് , പിന്നിൽ ശരത്തും ജോണും ഉണ്ട് ...
തഴെ വണ്ടികൾ കണ്ടതുകൊണ്ടു, എന്റെ മേല് നൊന്തിട്ടുണ്ടാവും എന്ന് ഉറപ്പിച്ചാണ് അവൻ കയറി വന്നത് , കണ്ണൊക്കെ ചുവന്നു , അവൻ കയ്യൊക്കെ ചുരുട്ടിപിടിച്ചു, വിറച്ചിട്ടാണ് വരുന്നത് , എന്റെ കോളറിലെ സതീശന്റെ പിടുത്തവും , മുഖത്തെ പാടും കണ്ടോടെ കൂടെ അവൻ പിന്നെ ഒന്നും നോക്കിയില്ല . ചേട്ടനേം അഭീനേം തള്ളി മാറ്റി അവൻ ആദ്യത്തെ കാല് വച്ചതു സതീശന്റെ നെഞ്ചത്തായിരുന്നു . അവൻ തെറിച്ചു ചുമരിൽ അടിച്ചു വീണു , പിന്നെ അവിടെ അടി പൊടി പൂരം ആയിരുന്നു , അവര് മൂന്ന് പേരണ് കയറി വന്നതെങ്കിലും മുപ്പതു പേരുടെ ബഹളം ഉണ്ടാക്കി . ആരൊക്കെയോ തെറിച്ചു ചുമരി ഇടിച്ചു വീണു, ആരൊക്കെയോ ജനലിൽ കൂടെ പുറത്തേക്കു വീണു , ആരൊക്കെയോ കരയുന്നുണ്ട് , ആരുടെ ഒക്കെയോ എല്ലു ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ട് , ഞാൻ മീനാക്ഷിയെ ചേർത്ത് പിടിച്ചു അവളുടെ മുടിയിൽ മുഖം താഴ്ത്തി, ഈ കലാപത്തിനിടയിൽ നിന്നു . അജുവും ശരത്തും നിർത്താതെ തെറിവിളിക്കുന്നുണ്ട് , ജോൺ സൈലന്റ് ആയിട്ടു ഇരുന്നാലും നല്ല പണി പണിയുന്നുണ്ട്. ആരെയോ എടുത്ത് ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിഞ്ഞത് അവനാണ്. ഞാൻ ചുറ്റും നോക്കി അഭിയും ചേട്ടനും
💬 Comments
View all comments