0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 2092

മീനാക്ഷിയുടെ കഴുത്തിൽ കിടന്നാടുന്ന താലിയിൽ നോക്കി.

മുറിയിൽ നിറഞ്ഞു നിന്നിരുന്ന നിലാവും, അവളണിഞ്ഞ നീലവസ്ത്രവും, അതിന്റെ സ്വർണ ശോഭ ഇരട്ടിയാക്കി. പുലരാൻ നേരം ചക്രവാള സീമകളിൽ കാണുന്ന ധ്രുവനക്ഷത്രം എന്ന പോലെ, അത് തെളിഞ്ഞു കണ്ടു. നനഞ്ഞ മഞ്ഞചരടിൽ ഈറനണിഞ്ഞു കിടന്നിരുന്ന അത് ലക്ഷ്യബോധം ഇല്ലാതെ എന്റെ മനസ്സിനെ പരിക്രമണം ചെയ്തുകൊണ്ടിരുന്നു. മീനാക്ഷിയുടെ ഓരോ ഭാവങ്ങൾക്കും, ചിരിക്കും, ആകാംഷകൾക്കും അത് കാറ്റിൽ നൃത്തംവച്ചു.

മറ്റൊരാളുടെ കാമുകി, നാളെ എല്ലാം പൊട്ടിച്ചെറിഞ്ഞു ആരെയോ വിവാഹം ചെയേണ്ടവൾ, ആരുടെയോ മകൾ, ആരുടെയൊക്കെയോ സുഹൃത്ത്, ആർക്കൊക്കെയോ പ്രിയപ്പെട്ടവൾ, എന്റേതായി അവളിൽ ഒന്നും തന്നെ ഇല്ല ……………. ആ ഒരു മുഴം താലിച്ചരടല്ലാതെ ................

എന്നിരുന്നാലും അപ്പോൾ ആ നിമിഷം എന്നെയും ഈ ഭൂമിയെയും തന്നെ ഒരു പട്ടമെന്നോണം ബന്ധിപ്പിച്ചു നിർത്തുന്ന  ഒരേഒരകലം ആ ഒരുമുഴം മഞ്ഞചരടാണെന്നു എനിക്ക് തോന്നി പോയി .

ഞാൻ നിസഹായനായി, ആ തിരക്കുകൾക്കിടയിൽ ആരാലും ശ്രദ്ധിക്കപെടാതെ സോഫയിൽ ചാരി പതിഞ്ഞിരുന്നു, ഇടതുകൈ അതിൽ  കയറ്റിവച്ച് അക്ഷരാർത്ഥത്തിൽ തളർന്നു വീണുകിടന്നു .

പ്രണയം ...... കാറ്റിൽ പ്രണയം താളം കെട്ടി കിടന്നു, എന്താണെന്നു തന്നെ തിരിച്ചറിയപ്പെടാതെ.

ഞാൻ ശ്വാസം വലിച്ചു, കിട്ടുന്നില്ല , ശക്തിയിൽ ഒന്നുരണ്ടു വട്ടംകൂടി വലിച്ചു, ഇല്ല കിട്ടുന്നില്ല. ഞാൻ ദയനീയമായി ശബ്‍ദം ഉണ്ടാക്കി വീണ്ടും വലിക്കാൻ നോക്കി ഇല്ല രക്ഷ ഇല്ല , എന്റെ കണ്ണ് നിറഞ്ഞു , ഞാൻ എല്ലാവരെയും നോക്കി , എല്ലാവരും ഭയന്നു വിറങ്ങലിച്ചു നിൽപ്പാണ്‌ . ഞാൻ ഇടതുവശത്തു ഒരു ഓരത്ത് ഇട്ടിരിക്കുന്ന മരത്തിന്റെ കബോർഡിലേക്കു കൈ ചൂണ്ടി , നിമിഷനേരത്തിൽ കാര്യം മനസ്സിലായ അഭി ചാടി എഴുന്നേറ്റു അതിൽ കിടന്നിരുന്ന ഇൻഹേലർ എടുത്തു എനിക്ക് കൈയിൽ വച്ച് തന്നു. രണ്ടു ഷോട്ട് എടുത്തു ഞാൻ എല്ലാവരെയും നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു. മീനാക്ഷി ഒഴിച്ച് എല്ലാവരും നോർമൽ ആയി. അവൾ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു, അഞ്ജനമെഴുതാത്ത ആ മിഴികൾ അപ്പോഴും നിറഞ്ഞു നില്പുണ്ടായിരുന്നു.

വലിവ് പണ്ടും ഉള്ളതാണ്,പാരമ്പര്യം ആയി കിട്ടിയതാണ്, അമ്മക്കും ഉണ്ടായിരുന്നു , ഇത്ര ഭീകരം ആവാറില്ല, ഇന്നത്തെ ടെൻഷൻ

💬 Comments

View all comments