0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 2093

ആവും കാരണം.

മീനാക്ഷിയെ നിർബന്ധിച്ചു റൂമിൽ കിടന്നുറങ്ങാൻ വിട്ടു , ഞങ്ങൾ പിന്നെയും കുറെ നേരം അങ്ങനെ ഇരുന്നു മദ്യം തീർന്നു , എല്ലാവരും ഫ്ലാറ്റ് ആയി .

അത്യാവശ്യം ഫിറ്റായ അഭി എന്നെന്നോട് അടുത്ത് സോഫയിൽ ചാരി ഇരുന്നു. പറഞ്ഞു തുടങ്ങി.

അഭി : സത്യം പറഞ്ഞാൽ ഇന്ന് ഞാൻ വളരെ സന്തോഷവാനാണെടാ, ഈ കല്യാണം , ഒളിച്ചോട്ടം , ബഹളം , ഒന്നും എന്നെ ബാധിച്ചിട്ടേ ഇല്ല, നിന്നെ കാണാൻ പറ്റി , നിന്റെ ഒപ്പം കുറച്ചു നേരം പണ്ടത്തെ പോലെ  ഇരിക്കാൻ പറ്റി. ഞങ്ങൾ ഒക്കെ ഇത്രനാൾ മരിച്ചപോലെ ആയിരുന്നെടാ , അച്ഛനെ നീ കാണണം ഒരുപാട് മാറിപോയി, ഒരു ജീവശവം പോലെ ആയി മാറി, അന്ന് മരിച്ചത് അമ്മ മാത്രം അല്ല , ഞങ്ങൾ എല്ലാവരും ആയിരുന്നു , നമ്മൾ എല്ലാവരും ആയിരുന്നു.

(ഒരു ധീരനായ പട്ടാളക്കാരൻ കൊച്ചുകുട്ടികളെ പോലെ എന്റെ മുന്നിൽ ഇരുന്നു കരഞ്ഞു .അവൻ ഒഴുകി വന്ന കണ്ണുനീർ തുടച്ചു പറഞ്ഞു തുടങ്ങി , ശബ്ദം വിറക്കുന്നുണ്ടായിരുന്നു)

എന്തെങ്കിലും വ്യത്യാസം വരും എന്ന് വിചാരിച്ചിട്ടാണ് ചേട്ടൻ ഈ കല്യാണത്തിന് ഒരുങ്ങിയത് തന്നെ. അത് ഇങ്ങനെയും ആയി. പക്ഷെ ഞങ്ങൾക്ക് ഇപ്പോഴാണ് ജീവിക്കണം എന്ന് തോന്നി തുടങ്ങിയത്, നിന്നെ വീണ്ടും കണ്ട സമയം തൊട്ട് . നിനക്കാണ് നമ്മുടെ അമ്മ എല്ലാം തന്നത്, ആ സ്നേഹം,സ്വഭാവം ,ആ കൈപ്പുണ്യം , അമ്മയുടെ സ്വന്തം ശ്വാസംമുട്ടു പോലും ( അവൻ അത് പറഞ്ഞു കണ്ണീരിൽ കുതിർന്ന ഒരു ചെറിയ ചിരി ചിരിച്ചു)

നീ മുഴുവനായും അമ്മ തന്നെ ആണ്. നീ വരണം ,... ഞാൻ നിര്ബന്ധിക്കില്ല , നിനക്ക് പറ്റാണെങ്കിൽ, മനസുകൊണ്ട് തോന്നുമ്പോൾ മതി ,…………….. വരണം…………….. ഞങ്ങൾ എല്ലാവരും നിന്നെ അവിടെ കാത്തിരിക്കാണ് .

അവൻ പറഞ്ഞത് എന്റെ മനസ്സിൽ ചെറിയ വേദന ഉണ്ടാക്കി, ഞാൻ ഒന്നും പറഞ്ഞില്ല , അവൻ ഒന്നും പ്രതീക്ഷിച്ചിരുന്നും ഇല്ല, ഞാൻ അവനെ നോക്കുമ്പോൾ , തലയുടെ പിൻഭാഗം സോഫയിൽ ചാരി അവൻ ഉറങ്ങിയിരുന്നു .

💬 Comments

View all comments