Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
ഞാൻ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി. ആ നിമിഷം അവൻ കുഞ്ഞുഅനിയനും ഞാൻ അവന്റെ ചേട്ടനും ആയി മാറി.
അതികം വൈകാതെ അങ്ങനെ തന്നെ ഇരുന്നു ഞാനും ഉറക്കത്തിലേക്കു വഴുതിവീണു.
**********************************
രാത്രിയുടെ ഏതോ യാമത്തിൽ, എനിക്ക് തണുപ്പിന് പെട്ടന്നൊരു ആശ്വാസം കിട്ടിയ പോലെ തോന്നി, കണ്ണ് തുറക്കുമ്പോൾ ആരോ പുതപ്പുകൊണ്ട് എന്റെ ദേഹത്തു മൂടിയിട്ടുണ്ട്.
പതിയെ മുന്നിലേക്ക് നോക്കുമ്പോൾ ,നിലത്തു ചിതറി കിടന്നു ഉറങ്ങുന്ന ആളുകൾക്കിടയിൽ കൂടി , ശ്രദ്ധിച്ചു ആരെയും ഉണർത്താതെ , കുഞ്ഞുകുട്ടികളുടെ പോലെ ഓരോകാലും മാറി മാറി , ചാടി ചാടി പോവുന്ന മീനാക്ഷിയുടെ സുന്ദരമായ പാദങ്ങൾ ആണ് ഞാൻ കാണുന്നത്. അവയിലെ സ്വർണക്കൊലുസുകൾ നിലാവിൽ എന്നെ നോക്കി പുഞ്ചിരിച്ചു . ഞാൻ തണുത്തു വിറച്ചു ഇനിയും വലിവ് വന്നു ഇവിടെ കിടന്നു ചവണ്ട എന്ന് കരുതികാണും. ആ ദയ അവൾക്ക് ഉണ്ടായല്ലോ.
ഞാൻ ഒരു അവശനായ, പരാശ്രയമില്ലാത്ത, അനാഥൻ , അവളുടെ സഹതാപം എറ്റു വാങ്ങി അവിടെ കിടന്നു. സ്വതവേ ദുർബല പോരാത്തതിന് ഗർഭിണിയും എന്ന് പറഞ്ഞ പോലെ, വലിവ് രോഗം കൂടി ആയപ്പോ തികഞ്ഞു ,
ഞാൻ പരിതാപകരമായ ഒരു യാചകനെ പോലെ, ആ കംബളവും പുതച്ച് ഇരുളിൽ ദയനീയമായി ഒതുങ്ങി കൂടി.......
വീണ്ടും ഉറക്കം എന്റെ ദുഃഖങ്ങളെ കവർന്നെടുത്തു ............
💬 Comments
View all comments