Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
കാര്യങ്ങൾ അവർക്ക് ദഹിച്ച് വരൻ ഒരു പാട് സമയം എടുത്തു. വിചാരിച്ച ബഹളം അജു ഉണ്ടാക്കിയില്ല, ആരും ഉണ്ടാക്കിയില്ല , എന്റെ മുഖം കണ്ടിട്ടാവാം, എല്ലാവരും ഞാൻ പറയുന്നത് സംയമനത്തോടെ കേട്ടിരുന്നു . രണ്ടാമത്തെ ഫുള്ളിൽ ആണ് കാര്യങ്ങൾ ദഹിച്ചു തുടങ്ങിയത് .ഇവിടെ വരുന്നതിനു മുൻപേ, ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത് എന്ന സംശയം അഭിക്കുണ്ടായിരുന്നു. എനിക്കെങ്ങനെ മീനാക്ഷിയെ പോലൊരു പെണ്ണ് ലൈൻ ആയി എന്ന സംശയം സ്വാഭാവികം ആയിട്ടും എല്ലാവര്ക്കും ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ രണ്ടാമത്തെ ഫുള്ളിൽ എല്ലാവരും പച്ചയായ യാഥാർഥ്യത്തെ തൊട്ടറിഞ്ഞു. മീനാക്ഷിക്ക് വേറെ കാമുകൻ ഉണ്ട്. അവൻ കാണാൻ ഇന്റർനാഷണൽ ലുക്ക് ആണ്. എല്ലാത്തിലും ഉപരി ഞാൻ ഇന്ന് കഴിച്ചത് ഒരു ഡമ്മി കല്യാണം ആണ് .
അവർക്കൊക്കെ കുറച്ചുക്കൂടി സമാധാനം ആയ പോലെ എനിക്ക് തോന്നി. ഒരുപക്ഷെ എന്റെ ജീവിതം വച്ച് നോക്കുമ്പോ അവരുടെ പ്രശ്നങ്ങളൊന്നും, ഒന്നും അല്ല എന്ന് അവര്ക് തോന്നിയിരിക്കാം.
മദ്യപാനം തുടർന്നു, ഞാൻ ആദ്യത്തെ പെഗും , കൈയിൽ വച്ച് , ചിന്തയിൽ മുഴുകി ഇരുപ്പാണ് ഇതുവരെ തൊട്ടിട്ടില്ല .
അപ്പോഴേക്കും കുളി കഴിഞ്ഞ മീനാക്ഷി വന്നു , അവൾ തിരക്കിട്ടു വന്ന് എനിക്ക് എതിർവശത്തായി കിടന്നിരുന്ന കസേരയിൽ ഇരുന്നു , ഞങ്ങളോട് പങ്കു ചേർന്നു.
നനഞ്ഞ അവളുടെ മുടിയിഴകൾ, ഒരു വശത്തേക്ക് മുഴുവനായും കോതിയിട്ടു ,നനവാർന്ന മുഖത്ത് ചെറുപുഞ്ചിരി എഴുതി വച്ച് . നനുത്ത ആ ചന്ദ്രിക മണ്ണിൽ ഇറങ്ങി വന്നതാണോ എന്നെനിക്കു തോന്നിപോയി, ആ കാപ്പിപ്പൊടി കണ്ണുകളിലും, കുഞ്ഞു നുണകുഴികളിലും ആകാംഷ ഒളിപ്പിച്ചു വച്ച്
💬 Comments
View all comments