Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
, അവൾ അവർ ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ചു കേട്ടു . അവൾ ഇപ്പോൾ എന്നെ നോക്കുന്ന പോലും ഇല്ല . അവൾക് ഞാൻ ബാധ്യത ആയ പോലെ തോന്നി തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നി. ആ കുസൃതി നിറഞ്ഞ നോട്ടം ഒരിക്കൽ കൂടി കിട്ടാൻ എന്റെ മനസ് ഞാൻ അറിയാതെ വെമ്പി.
അജുവും, അഭിയും മറ്റുള്ളവരും ഒരേപോലെ ഇതിനൊക്കെ ഒപ്പം നിന്നതു അവൾക് വലിയ ആശ്വാസം ആയി എന്ന് തോന്നുന്നു. അവൾ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കൊരു സന്തോഷവും, തോന്നിയില്ല , ആരെങ്കിലും ഇതിനൊക്കെ എതിർത്തിരുന്നെങ്കിൽ എന്ന് എനിക്കിപ്പോ തോന്നിതുടങ്ങി. ഞാൻ എന്റെ ഗ്ലാസിലെ മദ്യത്തിൽ നിലാവ് കലരുന്നതും നോക്കി തല കുനിഞ്ഞിരുന്നു.
അജു:നിനക്ക് ഓര്മ ഉണ്ടോ അരവിന്ദ, നമ്മൾ എങ്ങനെയാ സുഹൃത്തുക്കൾ ആയെന്നു.
ഞാൻ അവനെ വെറുതെ നോക്കി. ഒന്നും പറഞ്ഞില്ല. (എനിക്ക് ഓര്മ ഉണ്ടായിരുന്നില്ല. അടിച്ചാൽ അവനു കഴിഞ്ഞ ജന്മത്തിലെ കഥ വരെ ഓര്മ വരുന്നത് കൊണ്ട് ജോണും ശരത്തും അതിൽ ശ്രദ്ധ കൊടുത്തില്ല , മീനാക്ഷിയും അഭിയും മാത്രം ശ്രദ്ധിക്കുന്നുണ്ട്.)
അജു : ആറാം ക്‌ളാസിൽ, (ഒരു ഗ്ലാസ് ക്ലീൻ ആക്കി നിലത്തു വച്ച് അവൻ തുടർന്നു) ………
അന്ന് ഞങ്ങൾ എറിഞ്ഞു പൊട്ടിച്ച ഹെഡ് മാഷിന്റെ , ചോര ഒലിച്ച പെട്ടതല , ആ കല്ലടക്കം നീ ഏറ്റെടുത്തു . ഞങ്ങളെ രക്ഷിച്ചു. തല്ലു കിട്ടിയിട്ടും, അച്ഛൻ അന്ന് മുഴുവൻ നിന്നെ വീടിനു പുറത്തു നിർത്തിയിട്ടും, നീ ഞങ്ങളെ പറ്റി ഒരു വാക്കു പറഞ്ഞില്ല. അതിനു ശേഷം ഇത്ര കൊല്ലം ആയി ,
💬 Comments
View all comments