0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 1974

ചാർജ് എടുകാംന്നു സമ്മതിച്ചു പോന്നു . ഞാൻ പെൺകുട്ടികളുടെ സകല അളവുകളും എടുത്തു ഇരിക്കുന്നതിനിടയിൽ അവൾ പിന്നിൽ നിന്ന് വിളിച്ചു, ഞാൻ എന്താ ചെയ്തു കൊണ്ടിരുന്നിരുന്നേ എന്ന് മനസിലായിട്ടുണ്ട് അവൾക്, കുറച്ചു ദേഷ്യത്തിൽ ആണ്, എനിക്ക് പുല്ലാണ്,

: ഞാൻ തിങ്കളാഴ്ച തൊട്ട് ഇവിടത്തെ മിസ് ആണ്, അപ്പോ എന്റെ കൂടെ വന്നിരിക്കണതൊരു വായിന്നോക്കി ആണെന്ന് പിള്ളേര് പറയണത് , എനിക്ക് കുറച്ചിലാണ് . അരവിന്ദേട്ടൻ ഇവിടെ കൂടി എന്നെ നാണം കെടുത്തരുത്.

ക്യാന്റീനിൽ കയറുന്നതിനു മുന്ന് അവള് പറഞ്ഞു, എനിക്ക് ആകെ സങ്കടം ആയി, ഇവളെ സഹായിക്കണ്ട ഒരു ആവശ്യോം എനിക്കില്ല, പിന്നെ അമ്മ പണ്ടെനിക് വേണ്ടി ആലോചിച്ച മാരണം അല്ലെ വച്ചിട്ടാണ്, ഞാൻ പൊടിക്ക് അടങ്ങി. മനുഷ്യൻ ഇവിടെ ആണ്ടിനും ശങ്കരാന്തിക്കും ആണ്, വല്ല വല്ല പെമ്പിള്ളേരെ കാണണത് അപ്പോഴാണ്, ഞാൻ പിന്നെ മൊബൈൽ എടുത്ത് തോണ്ടി ഇരുന്നു .

സ്റ്റെല്ല മേരീസ് ലെ കാന്റീൻ ഓപ്പൺ ആണ്, നല്ല ഹൈടെക് സെറ്റ് അപ്പ്, പുറത്തു നല്ല വ്യൂ ഒക്കെ കണ്ടു, നല്ല പൊള്ളണ വെയിലൊക്കെ കൊണ്ട്, സുഖം ആയിട്ട്  കടപ്പുറത്തു മാന്തൾ ഉണക്കാൻ ഇട്ടിരിക്കണേ പോലെ ഇരിക്ക.

ഓരോ മേശക്കു മുകളിലും വലിയകുട വച്ചിട്ടുണ്ട്, ഭാഗ്യത്തിന് ഒരു തരി വെയില് പോലും കുടയിൽ തട്ടണില്ല, എല്ലാം എൻറെ ഉച്ചൻ തലയിൽ തന്നെ അടിക്കുന്നുണ്ട് , എന്റെ നിഴലിൽ മീനാക്ഷി സുഖിച്ചു  ഇരുന്നു മാസ്ക് മാറ്റി , അവിടെ ഇരുന്ന പിള്ളേരെല്ലാം ഏതാ ഈ സുന്ദരി എന്ന് അത്ഭുതപ്പെട്ടു നോക്കുന്നുണ്ട് .  അടിപൊളി …

അപ്പോ ആണ് ഞാൻ മാസ്ക് ഊരിയത് കണ്ടു ഒരു ചെക്കൻ അടുത്തേക് വരണ കണ്ടത്, വല്ല മലയാളി ചെക്കൻ ആവും , എന്റെ ഇന്നാള് റിലീസ് ആയ ഒതളങ്ങജ്യൂസ് ദിനങ്ങൾ കണ്ടിട്ടാവും , അല്ലെങ്കി എന്റെ ഞെരിപ്പൻ ഇന്റർവ്യൂ കണ്ടിട്ടുള്ള വല്ലോരും ആവും , എന്തായാലും എന്നെ ഇതുവരെ അടിച്ചു താഴ്ത്തിയ ഇവളുടെ മുന്നിൽ റോൾ വയ്ക്കാൻ പറ്റിയ സന്ദർഭം ആണ്.

അവൻ ഫോൺ എടുത്ത് ക്യാമറയും ഒന്ന് ആക്കി

💬 Comments

View all comments