Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
ചുളിവ് വീണ ആ ചുവന്ന കല്യാണ സാരിയിലും അഴിഞ്ഞു വീഴാറായ മുടിയിഴകളിലും, ഒഴിഞ്ഞ കഴുത്തിലും കാതിൽ ഭയത്തിൽ തൂങ്ങിയാടുന്ന ജിമിക്കിയിലും, മഷിപോലും എഴുതാത്ത മനോഹര നേത്രങ്ങളിലും, ഒരു നേർത്ത ചിരിയിൽ മാത്രം അലങ്കാരമായി അണിഞ്ഞു, മറ്റേതു നവവധുവിനേക്കാൾ ശോഭയോടെ ഒരു അപ്സരസെന്നോണം വിളങ്ങുന്ന അവളെ ഞാൻ അൽപനേരം നോക്കി നിന്നു .ഇത്ര ഭംഗി ഉള്ള ഒരു കല്യാണപെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , അവൾ മുഴുവനായി ഒരുങ്ങിയിട്ടു കൂടി ഇല്ല, എന്നിട്ടു കൂടി .
ഞാൻ ഹാളിലേക്ക് കടന്നു എന്താ സംഭവം എന്ന്നോക്കി. ഇത്ര ഒക്കെ പേടി ഉണ്ടെങ്കിലും സ്ഥിരമായ ഇടവേളയിൽ മീനാക്ഷി ഉപ്പുമാവ് വായിലേക്ക് എറിഞ്ഞിടുന്നുണ്ട് . നോക്കുമ്പോ അടുക്കളയിൽ ജംമ്പു ഉണ്ട്, അവൻ സ്ഥിരമായി ഞാൻ അവനു വേണ്ടി സ്ലാബിനു മുകളിൽ വെക്കാറുള്ള പഴം എടുക്കാൻ നോക്കുക ആണ്. അവൻ അതെടുത്തു ജനലിലൂടെ പുറത്തു പോയി.
എന്നെ കണ്ടതും അങ്ങോട്ട് കൈ ചൂണ്ടി
: ഒരു കൊരങ്ങൻ….( കൊച്ചുകുട്ടികളെ പോലെ കണ്ണുകൾ വികസിപ്പിച്ചു അവളിതു പറഞ്ഞു തീർത്തു)
: അത് ജംബു ആണ്, പുറത്തുനിന്നു ഒന്നും കിട്ടിയില്ലെങ്കിൽ അവൻ ഇവിടെ വരാറുണ്ട് , വേറെ ഒന്നും എടുക്കില്ല , ആരേം ഉപദ്രവിക്കേം ഇല്ല , അവനു വച്ച പഴം എടുത്ത് പോവും, പാവ ...
: പാവം....ഞാൻ ഇപ്പോ പേടിച്ചു ചത്തേനെ, പറയാൻ പറ്റില്ലേ കൊരങ്ങനെ, വന്യമൃഗം ആണ്.
(വല്യ കാര്യത്തിൽ ഇത് പറയുമ്പോഴും, ഉപ്പുമാവ് വായിലേക്ക് തുടർച്ചയായി എറിഞ്ഞിടുന്നുണ്ട് )
ഇവള് ജംമ്പു കടിച്ചിട്ടല്ല , മിക്കാവാറും ഉപ്പുമാവ് തൊണ്ടയിൽ കുടുങ്ങി
💬 Comments
View all comments