0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 1971

കല്യാണപെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , അവൾ മുഴുവനായി ഒരുങ്ങിയിട്ടു കൂടി ഇല്ല, എന്നിട്ടു കൂടി .

ഞാൻ ഹാളിലേക്ക് കടന്നു എന്താ സംഭവം എന്ന്നോക്കി. ഇത്ര ഒക്കെ പേടി ഉണ്ടെങ്കിലും സ്ഥിരമായ ഇടവേളയിൽ മീനാക്ഷി ഉപ്പുമാവ് വായിലേക്ക് എറിഞ്ഞിടുന്നുണ്ട് . നോക്കുമ്പോ അടുക്കളയിൽ ജംമ്പു ഉണ്ട്, അവൻ സ്ഥിരമായി ഞാൻ അവനു വേണ്ടി സ്ലാബിനു മുകളിൽ വെക്കാറുള്ള പഴം എടുക്കാൻ നോക്കുക ആണ്. അവൻ അതെടുത്തു ജനലിലൂടെ പുറത്തു പോയി.

എന്നെ കണ്ടതും അങ്ങോട്ട് കൈ ചൂണ്ടി

: ഒരു കൊരങ്ങൻ….( കൊച്ചുകുട്ടികളെ പോലെ കണ്ണുകൾ വികസിപ്പിച്ചു അവളിതു പറഞ്ഞു തീർത്തു)

: അത് ജംബു ആണ്, പുറത്തുനിന്നു ഒന്നും കിട്ടിയില്ലെങ്കിൽ അവൻ ഇവിടെ വരാറുണ്ട് , വേറെ ഒന്നും എടുക്കില്ല , ആരേം ഉപദ്രവിക്കേം ഇല്ല , അവനു വച്ച പഴം എടുത്ത് പോവും, പാവ ...

: പാവം....ഞാൻ ഇപ്പോ പേടിച്ചു ചത്തേനെ, പറയാൻ പറ്റില്ലേ കൊരങ്ങനെ, വന്യമൃഗം ആണ്.

(വല്യ കാര്യത്തിൽ ഇത് പറയുമ്പോഴും, ഉപ്പുമാവ് വായിലേക്ക് തുടർച്ചയായി എറിഞ്ഞിടുന്നുണ്ട് )

ഇവള് ജംമ്പു കടിച്ചിട്ടല്ല , മിക്കാവാറും ഉപ്പുമാവ് തൊണ്ടയിൽ കുടുങ്ങി ആവും ചാവാൻ പോണത് . ഞാൻ മനസ്സിൽ വിചാരിച്ചു ചിരിച്ചു.

: ജംബു , കൊരങ്ങന്ന് വിളിച്ച ചെലപ്പോ കടിച്ചു വച്ചിട്ട് പോവും .

: ആ ജംബു , ജംബു ... അവളതു വെറുതെ ഉരുവിട്ട് പറഞ്ഞു, മേശപുറത്തിരിക്കുന്ന ഫുഡിന് കൂടുതൽ പ്രാധാന്യം കൊടുത്തു ,

ഞാൻ അവൾക് എതിർ വശത്തു ഇരുന്നു , അവൾക് അല്പം വെള്ളം വീത്തി കൊടുത്ത് , അവളുടെ ആസ്വദിച്ചുള്ള ആ തീറ്റ നോക്കി ഇരുന്നു  .

അവസാനം ചിരിച്ചു അവളെ നോക്കിയിരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു

: ഇതിനു ന്റെ സരു ഉണ്ടാക്കുന്ന അതെ രുചി (അവൾക്കു അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല വാക്കുകൾ ഇടറി കണ്ണിൽ ഈറൻ പടർന്നു , അവൾ പതുകെ എഴുന്നേറ്റു പോയി )

എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല ,മുഖത്തെ ചിരി

💬 Comments

View all comments