Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
അവിടെ കൂടിക്കോളും. അപ്പോ രണ്ടു ദിവസം ഇതിനെ സഹിക്കണം, ഹാളിൽ സോഫയിൽ കിടന്നോട്ടെ . രണ്ടു ദിവസം അല്ലെ ദാ ന്നു പറഞ്ഞ പോലെ കടന്നു പോകും , ഞാൻ മനസ്സിൽ വിചാരിച്ചു .
(പക്ഷെ ഈ രണ്ടു ദിവസങ്ങൾ, എന്റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ ദിവസങ്ങൾ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല)
മീനാക്ഷിയെ ഫ്ലാറ്റിൽ ആക്കി ഞാൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി അവിടെ ബാക്കി കിടന്നിരുന്ന വർക്കുകൾ തീർത്തു വന്നപ്പോൾ , സമയം 9:30 ദൈവമേ മീനാക്ഷി വല്ലതും കഴിച്ചിട്ടുണ്ടാവുമോ , ഞാൻ രണ്ടു ഹാംബെർഗറും വാങ്ങി വീട്ടിലേക്കു വച്ച്പിടിച്ചു , പുറത്തു ചെരിപ്പുകൾ കണ്ടപ്പോൾ തന്നെ മനസിലായി ശ്യാമും അലീനയും വന്നിട്ടുണ്ട് , അവർ മീനാക്ഷിയെ കണ്ടോ ആവോ , ഞാൻ വേഗം ഉള്ളിൽ കയറി മീനാക്ഷിയെ തിരഞ്ഞു. പെട്ടന്ന് സോഫയുടെ പുറകിൽ നിന്നു ഒരു തല പൊങ്ങി വന്നു :“ഉണ്ണിയേട്ടാ…,കള്ളന്മാരാണെന്നുതോന്നുന്നു അതിന്റെ അകത്തു ആരോ ഉണ്ട് .” (അവൾ വീണ്ടും ഉണ്ണിയേട്ടാന്നു വിളിച്ചു തുടങ്ങിയതിൽ എന്റെ ഉള്ളിൽ അതിയായ സന്തോഷം തോന്നി, ഞാൻ അത് പുറത്തു കാണിച്ചില്ല, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു)
അവർ എനിക്ക് അറിയുന്ന കള്ളന്മാർ ആണ്, രാവിലെ നീ തറയിൽ കണ്ടത് അവരുടെ കലാപരിപാടി ആണ്. ഞാൻ അവളെ നോക്കി. അവൾ എന്തൊക്കെയോ ചിന്തിച്ചു ചിരിച്ചു കൊണ്ട് എന്നെ നോക്കി, അവളുടെ എന്നെ പറ്റിയുള്ള വലിയൊരു സംശയം മാറി എന്ന് അവളുടെ മുഖത്തുനിന്നു എനിക്ക് മനസിലായി.
ഞാൻ ബർഗർ എടുത്ത് അവൾക് കൊടുത്തു,
ഞാൻ സമയം ഇത്ര വൈകിയത് ശ്രദ്ധിച്ചില്ല , നിനക്കു ഇത് വേണ്ടെങ്ങി ഒരു അര മണിക്കൂർ ഞാൻ എന്തേലും ഉണ്ടാക്കി തരാം .
വേണ്ട (അവൾ ആ ബർഗർ വാങ്ങി കഴിച്ചു തുടങ്ങി) , ഉണ്ണിയേട്ടൻ ഇവിടെ ഇരിക്ക് (അവൾക് അടുത്ത് തറയിൽ തട്ടികൊണ്ട് മീനാക്ഷി പറഞ്ഞു . ശ്രദ്ധ അപ്പോഴും ഭക്ഷണത്തിൽ തന്നെ ആണ് .)
ഞാൻ ചെന്ന് അവൾക്ക് അരികിൽ സോഫക്ക് പിന്നിലായി ചുവരിൽ ചാരി നിലത്തിരുന്നു .അവളും ചുമരിനോട്
💬 Comments
View all comments