0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2134

കൂടിക്കൂടി വന്നു. ഒന്നും ചെയ്യാൻ മനസ്സ് വരുന്നില്ല. സ്റ്റുഡിയോയിൽ പോയിട്ട് ഒരുപാടു നാളായി. കൈയിൽ കാശൊക്കെ തീർന്നു തൊടങ്ങി, അവിടെ പോയിരുന്നെങ്കി ശമ്പളം കിട്ടിയേനെ. ഇനിയും ഈ അവസ്ഥ തുടർന്നാൽ അടുത്ത ആഴ്ച ജോലിയും പോകും, മുഴുപ്പട്ടിണിയും ആവും. ഈ ആഴ്ച ഒരു ഇന്റർവ്യൂ എങ്കിലും ചെയ്യണം, ഫോണിൽ മിസ്സ്ഡ് കാൾസ് കുമിഞ്ഞു കൂടുന്നുണ്ട്. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

എനിക്കെന്താണ് പറ്റിയത്, എന്താണ് നഷ്ടപ്പെട്ടത്. എഴുന്നേറ്റു ചുറ്റും നോക്കി, റൂം അലങ്കോലപ്പെട്ടു കിടക്കുന്നു. അടുക്കിപെറുക്കി വക്കണം, പിന്നെയാവട്ടെ. ഞാൻ ഒരു സിഗെരെറ്റിനു തീ കൊടുത്തു. ജനലരികിൽ വച്ചിരുന്ന ബട്ടൺറോസ് ചെടി വാടിയിരിക്കുന്നു, പക്ഷികളെ കാണാൻ ഇല്ല, ഇതിനിടയിൽ എപ്പോഴൊക്കെയോ ജനലരികിൽ വെള്ളം വക്കാൻ ഞാൻ മറന്നു പോയിരിക്കുന്നു. ജംമ്പു ഒന്ന് രണ്ടു വട്ടം വന്നു പഴം കിട്ടാതെ തിരികെ പോയി. അവനെയും ഇപ്പോൾ കാണാറില്ല. പോട്ടെ എല്ലാരും പോകട്ടെ. ഞാൻ അല്ലെങ്കിലും എന്നും ഒറ്റക്കല്ലേ, എനിക്ക് വേറെ ആരാ ഉള്ളെ. ഞാൻ നിരാശയിൽ മുഴുവൻ കത്തി തീരാത്ത സിഗരെറ്റ് ചുമരിലേക്കു വീശിയെറിഞ്ഞു.

രണ്ടു ദിവസം മുന്നേ, അതോ മൂന്നോ... ഒർമ്മ കിട്ടുന്നില്ല, ആത്തിഫ് അലിയും, ശ്രീരാഗ് ഭാസിയും വന്നിരുന്നു, എന്നെ കാണാൻ വന്നൊതൊന്നും അല്ല, ദുബൈയില് ഷൂട്ട് ഉണ്ട് അത് കഴിഞ്ഞു റെക്കോർഡിങ് നു ചെന്നൈയിൽ വരും, കാറ് എന്റെ പാർക്കിംഗ് ലോട്ടിൽ ഇടുന്നുണ്ടെന്നു പറയാൻ വന്നതാണ്. എന്റെ കോലം കണ്ടിട്ടാവും, അതികം സംസാരിക്കാൻ നിന്നില്ല വേഗം ഇറങ്ങി. ഒരു സൈക്കിൾ പോലും ഇല്ലാത്ത എനിക്കെന്തിനാണ് പാർക്കിംഗ് ലോട്ട് എന്നാണ് ഞാൻ ആലോചിക്കുന്നതു. താക്കോൽ ഇവിടെ എവിടെയോ അവൻ ഇട്ടിട്ടുണ്ട്. എവിടേലും ആവട്ടെ തിരിച്ചു വരുമ്പോ അവൻ തന്നെ തെരഞ്ഞു കണ്ടുപിടിച്ചോളും. എന്റെ ബ്രഷ് എവിടെ ആണെന്നാണ് ആദ്യം കണ്ടു പിടിക്കേണ്ടത്. ഞാൻ ഒരു പ്രൈവറ്റ് ഡിക്റ്റക്റ്റീവ്നെ പോലെ കണ്ടു പിടിക്കാൻ ഉള്ള കാര്യങ്ങളുടെ ലിസ്റ്റ് ഇട്ടു. സുകുമാര കുറുപ്പിനെ കണ്ടുപിടിക്കാൻ പോലും ഇത്ര പാടില്ല. പല്ലുതേച്ചു ഒരുഗ്ലാസ്സ് കട്ടൻചായ പോലും ഇട്ടുകുടിക്കാൻ മനസ്സാന്നിധ്യം ഇല്ലാതെ ഞാൻ മേശയിൽ തലവച്ചു കിടന്നു.

റൂമിലേക്ക് കടന്നാൽ അവിടെ

💬 Comments

View all comments