Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
ഉറപ്പുവരുത്തി വരാന്തയിലേക്ക് കടന്നു കുമുദത്തിനെ മുറിയുടെ വാതിലിൽ തട്ടി. രണ്ടാമത് തട്ടുന്നതിനു മുന്നേ വാതിൽ തുറക്കപ്പെട്ടു.
: സാർ, നീങ്കളാ. എപ്പടി വന്ധിങ്കെ ഇന്ത നേരത്തിലെ. (പെണ്ണിനു ഞാൻ ഇവടെ വന്ന കഥയാണ് അറിയേണ്ടത് ആദ്യം തന്നെ, പിന്നെ ഞാൻ ഈ പാതിരാത്രി, ഒരു മൂഞ്ചിയ എട്ടടിമതിലുംചാടി അവളെ കാണാൻ വന്ന കോളേജുക്കുമാരനല്ലേ കഥ പറഞ്ഞിരിക്കാൻ.)
അപ്പോൾ കൂടുതൽ തുറക്കപ്പെട്ട വാതിലിൽ കൂടി തലകുമ്പിട്ടു ഉള്ളിൽ ഇരിക്കുന്ന മീനാക്ഷിയെ കണ്ടു, അവൾക്കു ഞാനാന്ന് മനസ്സിലായെങ്കിലും തലയുയർത്തി നോക്കിയില്ല.
ഹാവു, എനിക്ക് ഒരു ഇരട്ടപെറ്റപോലെ ആശ്വാസം തോന്നി.
: അമ്മാവേ പാക്ക വന്തിങ്കളാ, സരി ഇങ്കെ നിക്കാതെ, ഉള്ളവാങ്കെ (അവൾ അകത്തേക്ക് ക്ഷണിച്ചു)
ഞാൻ ഒന്നും പറഞ്ഞില്ല, അവളെ നോക്കി ഒരു ആശ്വാസചിരി ചിരിച്ചു തിരിച്ചു നടന്നു. എങ്ങനെയൊക്കെയോ മതിലിൽ വീണ്ടും വലിഞ്ഞു കയറി, അപ്പുറത്തേക്ക് ചാടി. ചാടികഴിഞ്ഞാണ് ഇപ്പുറത്തെ ഉയരമല്ല അപ്പുറത്തേക്കെന്നു ഓർത്തത്. കാരണവന്മാരുടെ പുണ്യംകൊണ്ട് കാലു ഉളിക്കി എന്നല്ലാതെ, ഇത്തവണയും ചത്തില്ല.
ഉളുക്കിയ കാലും ഞൊണ്ടി സമാധാനത്തോടെ വീട്ടിലേക്കു നടന്നു.
അങ്ങനെ മീനാക്ഷി കൊണ്ട് വന്ന കുഴപ്പങ്ങൾക്ക് എല്ലാം ഒരു അവസാനം ആയി. ഇനി സമാധാനമായി കിടന്നു ഉറങ്ങണം.
വീട്ടിലെത്തിയതും കട്ടിലിലേക്ക് കമന്ന് വീണു, ഷീറ്റിനും തലയിണക്കും, അവളുടെ മണം, രാത്രിയിൽ പാരിജാതം പൂത്തമണം. എഴുന്നേറ്റു സോഫയിൽ പോയികിടന്നു. രണ്ടു ദിവസത്തെ ഉറക്കം കണ്ണിനെ ബലമായി പിടിച്ചു അടച്ചു. കുഴപ്പങ്ങളില്ലാത്ത നാളെയിലേക്കു ഞാൻ ഉറക്കത്തിന്റെ തേരിലേറി യാത്രയായി.
ഒന്നും അവിടെ തീർന്നില്ല, അതൊരു തുടക്കം മാത്രമായിരുന്നു, അഴിച്ചാലും അഴിച്ചാലും വീണ്ടും മുറുകി വരുന്ന, അഴകുള്ള ഒരായിരം
💬 Comments
View all comments