0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2169

നാരാണ്, അവസാനം വരെ പിരിയാതെ കൂടെയുണ്ടാവുമെന്നു പറയാതെ പറയുന്ന വാക്കാണ്.

അത്രക് വലിയൊരു ആശയം വെറും വയറ്റിൽ ദഹിച്ചില്ല. ഞാൻ പിന്നെയും മനസ്സിൽ തോന്നിയ ഒരു സംശയം ചോദിച്ചു.

: അപ്പോൾ വിവാഹമോചനങ്ങളോ, അതും അവശ്യം വേണ്ടതല്ലേ, ഒന്നിച്ചു ജീവിക്കാൻ കഴിയാത്തവർ പിരിയേണ്ടതും അനിവാര്യം അല്ലെ. അപ്പൊ താലിക്ക്, ആ കൊടുത്ത വാക്കിനു അവിടെ എന്താണ് പ്രസക്തി.

ലക്ഷ്മി അമ്മാൾ ചൂടാവും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ ഞാൻ അവിടെ കണ്ടത് തിരുവാതിരക്കു വച്ച നിറദീപമെന്നോണം ഒരു നിറഞ്ഞ പുഞ്ചിരിയാണ്.

: ആവി മോനെ, ഒന്നിച്ചു ജീവിക്കാൻ എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല, ഓരോരുത്തരും ഓരോ തരം വ്യക്തികളല്ലേ. അതുകൊണ്ടു ദാമ്പത്യ ജീവിതത്തിൽ നിന്നൊരു പിൻവാങ്ങലും വേണ്ടത് തന്നെ.

(അവർ വീണ്ടും ഒരു ശാന്തമായ ചിരിയോടെ പറഞ്ഞു തുടർന്നു)

എങ്കിലും നല്ല സ്നേഹിതരായി ഇരിക്കാമല്ലോ ഈ ജീവിതകാലം മുഴുവൻ. ജീവിതം വളരെ ചെറുതാണ് ആവി, അത് നമ്മൾ മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഈ ചരട് ഒരു അടയാളമാണ്, നമ്മൾ ഒരിക്കൽ അന്തമായി പരസ്പരം സ്നേഹിച്ചിരുന്നു, ഏതു മോശം അവസ്ഥയിലും നമ്മൾ അത് തുടർന്നുകൊണ്ടിരിക്കും എന്ന മൗനമായ വാക്ക്.

അവരുടെ വാക്കുകൾ എന്റെ മനസ്സിൽ ചിന്തയുടെ കടന്നൽകൂടു പൊട്ടിച്ചു, ചെവിയിൽ മൂളക്കം നിറഞ്ഞു.

വാക്ക്, ഞാൻ കൊടുത്ത വാക്ക്. അതാണ് എന്നെ വേട്ടയാടുന്നത്. ഏതു മോശം അവസ്ഥയിലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവൾക്കൊപ്പം ഉണ്ടാവും എന്ന വാക്ക്.

സ്നേഹിതൻ, മീനാക്ഷിയുടെ സ്നേഹിതൻ. എനിക്കെന്തുകൊണ്ട് ജീവിതകാലം മുഴുവൻ അവൾക്കു സ്നേഹിതൻ ആയിക്കൂടാ. എന്ത് കൊണ്ടോ ആ ചിന്ത എനിക്കു വല്ലാത്തൊരു ഊർജം നൽകി.

ലക്ഷ്മി അമ്മാൾ പോയതും ചുവന്നുതുടുത്ത സന്ധ്യയെ, രാത്രി കറുത്ത കമ്പളം പുതപ്പിച്ചതും അറിയാതെ ഞാൻ ഹാളിലെ തണുത്ത തറയിൽ കിടന്നു മനക്കോട്ട കെട്ടി.

*********************************


അതെ സമയം കോളേജ് ഹോസ്റ്റലിൽ.....

കോളേജ് വിട്ടു തളർന്നു റൂമിലെത്തി മീനാക്ഷി ബാഗ് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു കട്ടിലിൽ കയറി കാൽമുട്ടുകളിൽ തലയൂന്നി പൊട്ടിപൊളിഞ്ഞ ചുവരിൽ നോക്കിയിരുന്നു. എല്ലാത്തിനോടും ദേഷ്യം, എല്ലാവരോടും ദേഷ്യം.  ദേഷ്യം അടക്കാൻ പറ്റണില്ല.

ഒടുക്കത്തെ

💬 Comments

View all comments