Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
ചൂടും, ഭാഷയറിയാത്ത മനുഷ്യരും, വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണവും, വൃത്തിയും വെടുപ്പെന്നുള്ളത് ഈ ഹോസ്റ്റലിൽ ആർക്കും അറിയ തന്നെ ഇല്ലന്ന് അവൾക്കു തോന്നി. വല്ലാത്തൊരു അപരിചിത ലോകത്താണ് താൻ വന്നുപെട്ടിരിക്കുന്നത്. വരണ്ടീരുന്നില്ലന്ന ചിന്ത അവളിൽ കടന്നുപ്പെട്ടു.
പെട്ടന്ന് അവൾ എന്തോ ആലോചിച്ചു ആ താലി പുറത്തെടുത്തു. ഊരികളയണോ ഉണ്ണിയേട്ടൻ പറഞ്ഞപോലെ. അവൾ രണ്ടു ഭാഗത്തെയും നൂലിൽ പിടിച്ചു, സോഡാമൂടി പമ്പരംപോലെ ആ താലിയൊന്നു കറക്കി നോക്കി, മനസ്സിൽ പലതരം ആശങ്കകൾ മിന്നിമറഞ്ഞു, അതവളുടെ നിർമലമായ മുഖത്തും പ്രതിഫലിച്ചു.
വേണ്ടായിരുന്നു, ഒന്നും വേണ്ടായിരുന്നു. എങ്കിലും അവളുടെ മുഖത്തു അവസാനം അവശേഷിച്ചതൊരു പുഞ്ചിരിയായിരുന്നു. ഇതൊക്കെ ലോകത്തു ആർക്കെങ്കിലും സംഭവിക്കുന്ന കാര്യങ്ങൾ ആണോ, പാവം ഉണ്ണിയേട്ടൻ. എന്റെ നല്ലതിന് വേണ്ടി ചെയ്തതാണ്, ഇങ്ങനൊരു അബദ്ധത്തിൽ ചെന്ന് വീഴുമെന്ന് വിചാരിച്ചു കാണില്ല.
അവൾ വെറുതെ ഓരോന്ന് ആലോചിച്ചു ചിരിച്ച് എഴുന്നേറ്റു.
വരണ്ട മുഖത്തു തണുത്ത വെള്ളം വീണപ്പോൾ അവൾക് ഒരു ആശ്വാസം തോന്നി, കാലാവസ്ഥയും ഭക്ഷണവും ശരിയായി വരുമായിരിക്കും, ഭക്ഷണം കുറഞ്ഞതിൽ പിന്നെ എപ്പോഴും ക്ഷീണം ആണ്. ഒന്നും ചെയ്യാൻ മൂഡില്ല. ആകെ ഉള്ള ആശ്വാസം കുമുദം ആണ്. അവൾക്കാണെങ്കി എപ്പോഴും പിടിപ്പതു പണിയുണ്ട്, അവൾ വെറുതെ ഇരുന്നൊന്നു കണ്ടിട്ടില്ല, പക്ഷെ എന്റെ എല്ലാ കാര്യങ്ങളും അവൾക്കറിയാം, ഇടയ്ക്കിടയ്ക്ക് ഓടിവന്നു മുറി മലയാളത്തിൽ, തമിഴും കൂട്ടി എന്തൊക്കെയോ പറയും ചിലതു എനിക്ക് മനസ്സിലാവില്ല. എങ്കിലും ആളുകളെ മനസിലാക്കാൻ ഭാഷ ഒരു അവശ്യഘടകം അല്ലല്ലോ. അവൾ അവിടെ ഇല്ലെങ്കിലും അവൾ എല്ലാം അറിയുന്നുണ്ടായിരിക്കും. ഇടയ്ക്കു തോന്നും അവൾക്കു തലയ്ക്കു പിന്നിലും കണ്ണുകൾ ഉണ്ടെന്നു, ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങാൻ മാത്രം മൂർച്ചയുള്ളവ.
വീണ്ടും ഒരു വട്ടംകൂടി വെള്ളം മുഖതൊഴിച്ചു, വെള്ളം ചുവപ്പു വർണ്ണത്തിൽ ഒഴുകിയിറങ്ങി, പൊള്ളുന്ന ചൂടിൽ നിന്നും പെട്ടന്ന് തണുപ്പിലേക്കുള്ള മാറ്റം അവളുടെ മൂക്കിലെ മൃദുലമായ ഞരമ്പുകൾക്കു ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവ പൊട്ടി പ്രതിഷേധം ചുവപ്പു വർണ്ണത്തിൽ അറിയീച്ചു.
ചൂട് ശരീരത്തിന് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആണ്.ഹോസ്റ്റൽ വെള്ളവും തലയ്ക്കു പിടിക്കുന്നില്ല, അവൾ മുടിപിടിച്ചു നോക്കി വരണ്ടു ചകിരിപോലെ ജടപിടിച്ചിരിക്കുന്നു, നാളെ എണ്ണതേച്ചു നേരേയാക്കണം.
യാതൊരുവിധ സന്തോഷവും
💬 Comments
View all comments