Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
തോന്നുന്നില്ല, തൻമാത്രം ലോകത്തിൻറെ ഏതോ ഒരുകോണിൽ ഒറ്റപെട്ടു പോയതുപ്പോലെ.
അവൾ വീണ്ടും കട്ടിലിൽ പോയിരുന്നു, അതാണ് ഇപ്പോൾ അവളുടെ ഒരേഒരു അഭയകേന്ദ്രം. അത്ഭുതമെന്നെ പറയേണ്ടതുള്ളൂ അവിടെ അങ്ങനെ ഇരുന്നപ്പോൾ അരവിന്ദന്റെ മനസ്സിലൂടെ മിന്നിമറഞ്ഞ അതെ ചിന്ത അവളിലൂടെയും കടന്നു പോയി,
"ഈ നശിച്ചമാസം വേഗം ഒന്ന് കടന്നു പോയിരുന്നെങ്കിൽ"
എങ്കിലും തനിക്ക് ഈ മാസം മറക്കാൻ പറ്റില്ല ജീവിതത്തിൽ ഒരിക്കലും, അവൾ വീണ്ടും താലിയിൽ പിടിച്ചു മുഖത്തിനു നേരെ വച്ചു ആത്മഗതം പറഞ്ഞു തുടങ്ങി.
"സ്നേഹം ഉണ്ട് ഇല്ലെങ്കി, അന്ന് രാത്രി ആ വലിയ ഹോസ്റ്റൽ മതിലുംചാടി, ഇത്ര റിസ്ക് എടുത്ത്, പാതിരാത്രി തന്നെ ഇത്രേടം വരെ വരില്ല." ചിന്തകൾ അവളുടെ മുഖത്തു ഒരു നേർത്ത മന്ദസ്‌മിതത്തിന്റെ പാൽനിലാവ് വിരിച്ചു.അതിനൊപ്പം അവൾ പാറിനിൽക്കുന്ന അറ്റം ചുരുണ്ട മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു.
ഭക്ഷം കഴിക്കാൻ വിശപ്പു തോന്നിയില്ല, കുമുദം കുറെ നിർബന്ധിച്ചു നോക്കി. അല്പം വെള്ളം കുടിച്ചു ഉറങ്ങാൻകിടന്നു.
ഇന്ന് അവൾ കിടന്നതും ഉറങ്ങിപ്പോയി, അവളും ശരിക്കൊന്നു ഉറങ്ങിയിട്ട് കുറച്ചു നാളായിരുന്നു….
********************************
നാട്ടിൽ എന്തൊക്കെയോ കോലാഹലങ്ങൾ നടക്കുന്നുണ്ട്, രാഘവമ്മാമൻ പരസ്യമായി മീനാക്ഷി തന്റെ മോളല്ല എന്ന് പ്രഖ്യാപിച്ചു.
“ഹോ, വല്ലത്തൊരു മലയോന്തു തന്നെ.”
രാത്രിതണുപ്പ് വെയിലിനു വഴിമാറുന്നപോലെ അനുദിനം ജീവിതത്തിന്റെ കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.
********************************
രാവിലെ പോകാൻ ഒരു ഡ്രെസ്സിനു വേണ്ടി, ഞാൻ കബോഡിൽ ഉണ്ടായിരുന്ന ഡ്രെസ്സുകൾ മുഴുവൻ വലിച്ചു നിലത്തിട്ടു തപ്പി. ഇല്ല കോളേജിൽ പോവാൻ പറ്റിയ ഡ്രസ്സ് ഒന്നും ഇല്ല. എന്ത് ചെയ്യും, ഞാൻ തലപുകഞ്ഞു ആലോചിച്ചു. ആ കെ.എം.സി. എഞ്ചിനീയറിംഗ് കോളേജിൽ വിനയ് ശ്രീനിവാസൻ ഏതോ പടം ഷൂട്ടെയുന്നുണ്ട്, ഏതോ അവയവത്തിന്റെ പേരാണ്, വല്ല അവയവദാന പടവും ആവും. എന്തെങ്കിലും ആവട്ടെ. അവടെ പോയി നോക്കാം, കോളേജ് പടം അല്ലെ ചെത്ത് ഡ്രസ്സ് വല്ലതും തടയും. വിനയ് ഒരു പാവം ആണ്, ഒരു ശുദ്ധൻ. ഇന്ന് അവനെ പറ്റിക്കാം. ഞാൻ ഓട്ടോ പിടിച്ചു.
പടത്തിൽ എല്ലാം ചെറുവക പിള്ളേരാണ്, ആകെ പാകം ആവണത്, ഒരു പൂക്കള ഷർട്ടും, കീറിയ പാന്റും ആണ്. “പൊളി ആയിണ്ടല്ലോ”, എന്ന
💬 Comments
View all comments