0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2174

നിൽക്കുക ആയിരുന്നു. അവൾ എന്നെ കണ്ടിരുന്നു. മറുപടി കാണാത്തപ്പോൾ അവൾ പിന്നെയും തുടർന്നു.

: എവിടന്നു കിട്ടി ആ പൂക്കൾ ഷർട്ടും, കീറിപറിഞ്ഞ ഒരു പാന്റും, ഇവിടെ പിള്ളേര്‌പോലും ഇട്ടുകണ്ടിട്ടില്ല അങ്ങനെ ഒന്ന്. (പതിഞ്ഞ ഒരു ചിരി ഞാൻ കേട്ടു.)

പെണ്ണുങ്ങൾക്ക് മുഖത്തു രണ്ടുകണ്ണും തലയ്ക്കു ചുറ്റും കാക്കത്തൊള്ളായിരം കണ്ണും ഉണ്ടെന്ന യാഥാർഥ്യം ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

: ഞാൻ.... ഞാ… ഞാൻ ഒന്ന് കാണാൻ വന്നതാ.

: എന്നിട്ടു കണ്ടോ.

: മ്മ്.

: എന്തെ എന്റെഅടുത്തേക്ക് വന്നില്ല. (അവൾക് പരിഭവം)

: നോക്കാതെ കടന്നു പോയപ്പോൾ, ഞാൻ കരുതി, ഞാൻ വന്ന സമയം ശരിയായില്ലന്ന്, എന്നോട് ദേഷ്യം ഉണ്ടായിരിക്കും ന്ന്.

അവളൊന്നും പറഞ്ഞില്ല നീണ്ട മൗനം

: പക്ഷെ വന്നത് നന്നായി, മീനാക്ഷി മിസ്സിന്റെ കോളേജിലെ ആരാധകവൃന്ദത്തെ പരിചയപ്പെടാൻ സാധിച്ചല്ലോ. (ഞാൻ സന്ദർഭത്തെ ലഘുകരിക്കാൻ വളിച്ച കോമഡി എടുത്തെറിഞ്ഞു)

അവൾ വെറുതെ ഒന്ന് ചിരിച്ചു. ഞങ്ങൾക്കിടയിൽ വാചകങ്ങൾ കൊണ്ട് നികത്താൻ കഴിയാത്ത ഒരു മൗനം കടന്നു വന്നു. കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ഇടറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

: ഉണ്ണിയേട്ടൻ ഇടയ്‌ക്കെന്നെ കാണാൻ വരണം. നിക്കതു വലിയൊരു ആശ്വാസാ. നിക്ക് വേറെ ആരാ ഉള്ളെ. (ആ വാക്കുകളിൽ വലിയൊരു പ്രതീക്ഷയും, ആവളനുഭവിക്കുന്ന വേദനയും നിറഞ്ഞു നിന്നിരുന്നു), ക്ലാസിനു സമയം ആയി, വയ്ക്കട്ടെ. (ഇടറുന്ന വാക്കുകളിൽ അതുകൂടി പറഞ്ഞു അവൾ ഫോൺകട്ട് ചെയ്തു)

ഞാൻ ഫോൺ ചെവിയിൽ നിന്ന് എടുക്കാൻ പോലും കഴിയാതെ, അങ്ങനെ തന്നെ ഇരുന്നുപോയി.

ശരിയാണ് എന്റെ തെറ്റാണു, ഞാൻ എന്നെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളു,

അവൾക്കു ആരാ ഉള്ളെ. പടിയടച്ചു പിണ്ഡം വച്ച വീട്ടുകാരോ, അതോ അവളെ ഈ ചക്രവാതത്തിൽ ഇട്ട് അമേരിക്കയിൽ സായിപ്പിന്റെ അണ്ടിപിടിച്ചു കൊടുക്കാൻ പോയിരിക്കുന്ന ഊമ്പൻ കാമുകനോ. ഞാൻ അവളെ കുറിച്ച് ആലോചിക്കണ്ടതായിരുന്നു. ഈ പരിചയമില്ലാത്ത സ്ഥലത്തു അവൾ ഒരാഴ്ച ഞാൻ അനുഭവിച്ചതിന്റെ അപ്പുറം അനുഭവിച്ചിരിക്കും. എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി.

എഴുന്നേറ്റു നടക്കാൻ പോയ ഞാൻ കണ്ടത് കോളേജിനുള്ളിൽ നിന്ന് ഓടിക്കിതച്ചു വച്ചുന്ന കുമുദത്തെയാണ്.

💬 Comments

View all comments