Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
അവൾ വന്നു കിതച്ചു നിന്ന് ആയാസപ്പെട്ട് ശ്വാസം എടുത്തു കൊണ്ട് പറഞ്ഞുതുടങ്ങി.
: ഉങ്കളെ അങ്കേറുന്തേ പർത്തേ നാന്. മീനാക്ഷി അമ്മാവേ പറ്റി, കൊഞ്ചം പേശണം.
(ഞാൻ ആകാംക്ഷയോടെ, മീനാക്ഷിയെ പറ്റി അവൾക്, എന്നോട് എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കാൻ ചെവിയോർത്തു.)
: അമ്മ റൊമ്പ നാളാ യാർ ക്കിട്ടയും പേസറാതില്ലേ, എപ്പവും അഴുത്തുകിട്ടെ ഇറുക്ക. ശാപ്പാടും പുടിക്കലെ നിനയ്ക്കിറെ.ശരിയാ ശാപ്പിടറതും ഇല്ലൈ, തൂങ്കറതും ഇല്ലൈ. അടിക്കടി മൂക്കിലിരുന്നു രത്തം വന്തുകിട്ടെയിരുക്ക്, കേട്ട വേപ്പതിനാലെ സൊൽറാങ്കെ. ഇപ്പടിയെ രൊമ്പനാൾ ഇരുന്ത ഒടംമ്പുക്ക് ആകാതു, സൊല്ലിട്ടെ. യഥാവത് ശീക്രം പണ്ണുങ്കെ.
(അവൾ തിടുക്കത്തിൽ എനിക്കൊരു താക്കീതും തന്നു ചെയ്തിരുന്ന ഏതോ പണി മുഴുവനാക്കാൻ തിരിച്ചോടി, ഈ പെണ്ണ് റബ്ബറുപാലാണോ കുടിക്കണത്)
അവൾ പറഞ്ഞ കാര്യം എന്റെ തലക്കുള്ളിൽ കിടന്നു വിങ്ങി. മീനാക്ഷി വന്നന്നു മുതൽ ആരോടും ശരിക്കൊന്നു സംസാരിച്ചിട്ടില്ല, റൂമിൽത്തന്നെ ഒതുങ്ങിക്കൂടും, ഭക്ഷണം ഇഷ്ടം ആവാതെ ആവും, ശരിക്കു കഴിക്കാറില്ല, അത് പോട്ടെ, ശരിക്കൊന്നു ഉറങ്ങാറ്പോലും ഇല്ലെന്നാണ് കുമുദം പറയുന്നത്. എപ്പോഴും കരച്ചിൽ ആണ്. പോരാത്തതിന് ചൂട് സഹിക്കവയ്യാണ്ട് ഇടക്കിടക്ക് മൂക്കിൽ നിന്ന് ചോരയും വരുന്നുണ്ടത്രേ. എന്തൊക്കെ സഹിച്ചു പാവം ഈ ദിവസങ്ങൾക്കുള്ളിൽ, അതും ഞാൻ ഇവിടെ പനപോലെ ഉണ്ടായിട്ടും. ഇല്ല ഞാൻ ഉള്ളപ്പോൾ ഇനി അവൾ ഒറ്റപ്പെടില്ല, ഒരിക്കലും.
കയ്യിൽ ഉണ്ടായിരുന്ന കാശുവച്ച്, അടുത്തുള്ള കടയിൽ കയറി, ഗോതമ്പുപൊടിയും, നല്ല പഴുത്ത പാളേങ്കോടൻ പഴവും, നല്ല കറുത്ത ശർക്കരയും, കുറച്ചു നെയ്യും, ഏലക്കായും, ജീരകവും, വാങ്ങി വീട്ടിലേക്കു വച്ച് പിടിച്ചു.
********************* ഗോതമ്പു പൊടിയിൽ വെള്ളം ചേർത്ത് കുഴമ്പാക്കി, പഴവും ശർക്കരയും മറ്റു കൂട്ടങ്ങളും ഉടച്ചു ചേർത്തു, നെയ്യിൽ വട്ടിയ നാളികേരക്കൊത്ത് കൂടിയിട്ടു, നന്നായി കുഴച്ചെടുത്തു. നല്ലപോലെ ചേർന്ന മാവ് മൃദുവാക്കാൻ അൽപനേരം വച്ചു.
ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു. മനസ്സുമുഴുവൻ ഇത് കൈയിൽ കിട്ടുമ്പോൾ ഉള്ള അവളുടെ നിറഞ്ഞ ചിരിമാത്രമായിരുന്നു. നാളത്തെ ഇന്റർവ്യൂന് ഉള്ള സമയം വിളിച്ചു ചോദിച്ചു, കണ്ടൻറ് എഴുതി ഉണ്ടാക്കി. വൈകുന്നേരം വരെ കാത്തിരുന്നു. രാത്രിയവളുടെ തനിനിറം കാട്ടിതുടങ്ങിയത് പോലും അറിയാതെ, ഞാൻ തിരക്കിട്ട
💬 Comments
View all comments