0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2197

ഉണ്ണിയപ്പ പണിയിൽ ആയിരുന്നു.

വെളിച്ചെണ്ണയിൽ നെയ്‌ച്ചേർത്തു ചൂടായിവന്ന ഉണ്ണിയപ്പ ചട്ടിയിൽ ഓരോ കുഴികളിലും ഞാൻ ശ്രദ്ധയോടെ എന്റെ സ്നേഹം നിറച്ചുകൊടുത്തു, അത് ഇളംസ്വർണ്ണനിറം മാറി, ചുവന്നു വരുന്നതും സസൂക്ഷ്മം നോക്കിയിരുന്നു. പപ്പട കോലിനു കുത്തി വെന്തോന്നു നോക്കി, ഞാൻ കണ്ണെടുക്കാതെ ഇരുന്നു. വേവ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയ ഞാനും ഉണ്ണിയപ്പവും തവിടുപൊടിയ. പണ്ടത്തെ പോലെ അല്ല ഇത് മീനാക്ഷിക് കൊടുക്കാൻ ഉള്ളതാണ്. രാത്രി ഒരുപാട് വൈകി ആണ് പണിയൊക്കെ ഒന്ന് ഒതുങ്ങിയത്, വേറെ ഒന്നും ഉണ്ടാക്കാൻ നിന്നില്ല, കരിഞ്ഞ രണ്ടുമൂന്നു ഉണ്ണിയപ്പം തന്നെ എടുത്ത് കഴിച്ചു.

സമയം പത്തര, പ്രണയം കാമത്തിന് വഴിമാറാൻ തുടങ്ങുന്ന സമയം, അതിനു അപവാദമായി വാട്ടിയ വാഴയിലയിൽ ഉണ്ണിയപ്പവും പൊതിഞ്ഞു ഞാൻ ഇറങ്ങി.

ബസ്സില്ല തിരിച്ചു വരാൻ 7 km നടക്കേണ്ടി വരും. ഹോസ്റ്റലിനടുത്തേക്കു ഈ അസമയത് ഓട്ടോ വിളിച്ചാൽ, ഏയ് ശരിയാവില്ല. നോക്കുമ്പോ എന്റെ പാർക്കിംഗ് ലോട്ടിൽ മിനി നിന്ന് ചിരിക്കുന്നു, ആത്തിഫ് അലിയുടെ മിനി കൂപ്പർ, എന്ത് പുല്ലെങ്കിലും ആവട്ടെ, തിരിച്ചോടി, താക്കോലിന് വേണ്ടി അരിച്ചു പെറുക്കി, സോഫയുടെ അടിയിൽ നിന്നൊരു മിനിന്നു എഴുതിയ ഉണ്ടകിട്ടി, താക്കോൽ ഒന്നും ഇല്ല. ശാസ്ത്രത്തിന്റെ ഓരോ വളർച്ച.

വീട്ടിൽ W123 ബെൻസ് ആണ് വിൻറ്റെജ് 1986 മോഡൽ. എനിക്ക് ശരിക്കും പഴേ മോഡൽ വണ്ടികളാണ് ഇഷ്ടം. ഞാൻ ഓർത്തെടുത്തു.

മിനിക്കടുത്തു ചെല്ലുമ്പോൾ എനിക്ക് അനിയത്തിപ്രാവിലെ ഡായലോഗ് ആണ് ഓർമ്മവന്നതു,

"മിനി ഇല്ലാതെ എനിക്ക് പറ്റില്ല അച്ഛാ, അവളില്ലാതെ ഞാൻ എങ്ങോട്ടും വരില്ല"

ഈ മൈര് ആദ്യം ആയിട്ടാണ് ഓടികണത്, പക്ഷെ കറുത്ത കാറാണ് എവിടെങ്കിലും പാർക്കെയ്താ ആള്ക്കാര് പെട്ടന്ന് ശ്രദ്ധിക്കില്ല.

ഇവള് മതി, മിനി മതി.

താക്കോലും ഉണ്ണിയപ്പവും ഗിയർ അരികിലെ സ്റ്റോറേജ് ബോക്സിൽ വച്ച് ഞാൻ വണ്ടി സ്റ്റാർട്ടയത്തു, വിമാനത്തിൻറെ കോക്ക്പിറ്റ് പോലെ ആകെ സ്വിച്ച്‌കൾ, ഇൻഫോടെയ്ൻ സ്ക്രീൻ അടക്കം ചുറ്റും ഉള്ളതെല്ലാം വൃത്തങ്ങൾ, ഇതിന്റെ സ്റ്റൈൽ ഇങ്ങനെ ആവും, ഞാൻ ആവശ്യം ഇല്ലാത്ത ഒന്നും മൈൻഡ്ചെയ്യാൻ പോയില്ല.

ഗിയറിന്റെ സുനയിൽ പിടിച്ചു ഡ്രൈവ് മോഡ് ഇട്ടു വണ്ടി എടുത്തു.

💬 Comments

View all comments