Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
എന്നുകേട്ടതോടെ പെണ്ണിന് തിരക്കായി, പൊതിയഴിച്ചു നിലാവിൽ ഉണ്ണിയപ്പം കണ്ട അവളുടെ കണ്ണ് പുഷ്യരാഗം പോലെ തിളങ്ങി. ഒരെണ്ണം എടുത്ത് നെയ്യിൽ കലർന്ന അതിന്റെ മണം ആസ്വദിച്ചു നിർവൃതിയോടെ അവൾ കഴിച്ചു അതിൻറെ രുചിയിൽ മുഴുകി നിന്നു.
: നിക്കറിയ, എനിക്ക് വേണ്ടിമാത്രം ഇണ്ടാക്കിയതാന്ന്, ഇനി കള്ളം പറഞ്ഞുകൂട്ടണ്ട. (അവൾ ഉണ്ണിയപ്പത്തിൽ മുഴുകി കണ്ണുപോലും തുറക്കാതെ പറഞ്ഞു)
ഞാൻ ഉണ്ണിയപ്പത്തിൽ ലയിച്ചു നിൽക്കുന്ന അവളുടെ ദേവാങ്കനമാർ തോൽക്കുന്ന അംഗലാവണ്യവും, ഭാവങ്ങൾ മിന്നിമറയുന്ന വദനാരവിന്ദവും നോക്കി മയങ്ങി നിന്നു. ഇതിനു വേണ്ടി മാത്രമാണ് ഞാൻ ഇതെല്ലം ചെയ്തത്. ഈമുഖമൊന്നു പ്രകാശിച്ചു കാണാൻ വേണ്ടിമാത്രം.
അവളതു ആസ്വദിച്ചു കഴിക്കുമ്പോൾ ആ കരിനീല തടാകങ്ങൾ പോലുള്ള കണ്ണുകൾ നിറഞ്ഞു വന്നു. മുഖം കൂടുതൽ വിടർന്നുവന്നു. ഇത്രയും സൗന്ദര്യം തൊട്ടടുത്ത് കണ്ട ഞാൻ, ജനലരികിൽ പുറത്തേക്കു തള്ളിനിൽക്കുന്ന കാൽപ്പാളികളിൽ ഒന്നിൽ കൈതാങ്ങി, തലതോളിൽ ചായ്ച്ചുവച്ച്, അതും ആസ്വദിച്ചു നിന്നു. ഇടയ്ക്കെപ്പോഴോ തുറന്ന മീനാക്ഷിയുടെ ഈറൻമിഴികൾ, എന്റെ കണ്ണുകളിൽ ഉടക്കി.
പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവൾ ജനൽ ചാരിയടച്ചു, ഇനിയും ഇങ്ങനെ നിന്നാൽ എനിക്കവളോട് പ്രണയം തോന്നിപോകും, എന്നവൾക്ക് മനസ്സിലായിക്കാണും. അടഞ്ഞ ജനലിൽ അല്പൻനേരം നോക്കിയ, ഞാൻ കൈ ഉയർത്തി അതിൽ നിരാശയോടെ ഒന്ന് തഴുകി. സ്വന്തം സഹധര്‍മ്മണിയെ ഒരിക്കൽ പോലും അറിഞ്ഞൊന്നു തൊട്ടിട്ടില്ലാത്ത ഒരു പതിയുടെ തലോടൽ, അവൾ അടഞ്ഞ ജനലിനപ്പുറത്തു, പാളികളിൽ നെറ്റിതടം ചേർത്ത് ഇതേപോലെത്തന്നെ നിൽപ്പുണ്ടെന്നു എനിക്ക് ഉറപ്പായിരുന്നു.
“മീനാക്ഷി….” (വിറയ്ക്കുന്ന കണ്ഠതോടെ ഞാൻ വിളിച്ചു)
ഉണ്ണിയേട്ടൻ പൊയ്ക്കോ... നേരം ഒരുപാടായി (അവളുടെ ശബ്ദവും വിറയ്ക്കുന്നുണ്ടായിരുന്നു)
ഞാൻ തിരിഞ്ഞു നടന്നു. സിരകളിൽ ഇന്നുവരെ തോന്നാത്ത ഒരു ചോരയോട്ടം. മനസ്സിൽ സുഖമുള്ളൊരു തണുപ്പ്. മനോവ്യാപാരങ്ങളിൽ മുഴുകി നടന്ന ഞാൻ, പക്ഷെ നടക്കുന്ന സ്ഥലം ഓർത്തില്ല. കാലുതെറ്റി ഉരുണ്ടുപെരണ്ട് താഴെവീണു. മൂക്കിൽ പുതുമണ്ണിന്റെ ഗന്ധം. പെട്ടന്ന് തന്നെ അടച്ച ജനൽ മലർക്കെ തുറന്ന്, അവൾ ആശങ്കയോടെ എന്നെനോക്കി. കവിളുകൾ ഉണ്ണിയപ്പം കുത്തിനിറച്ച്, നെയ്യിൽ പൊരിച്ച ഒരു വലിയ ഉണ്ണിയപ്പം കണക്കെ ഉരുണ്ടു നിൽപ്പുണ്ട്. ആ കണ്ണുകൾ കരിനീല ആകാശത്തിൽ പരൽമീനുകൾ നീന്തുംപോലെ തോന്നിച്ചു. അഴിഞ്ഞു വീണ
💬 Comments
View all comments