0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2232

അടിപിന്നെയും കനക്കും എന്ന് തോന്നിയപ്പോൾ ഞാൻ ചെന്ന് ഇടയിൽ കയറി. ഇടിച്ചവന്റെ മോന്തപോളിക്കും എന്ന ഭാവത്തിലാണ് മുരുകേശൻ നിക്കണത്, തല്ലു കിട്ടിയ ദേഷ്യം മുഖത്തുണ്ടെങ്കിലും, പയ്യനും കാര്യം എന്താണെന്നു പിടികിട്ടിയിട്ടില്ല. രണ്ടു പേരും ഇങ്ങോട്ടും ഇങ്ങോട്ടും കൈ എത്തിക്കാൻ നോക്കുന്നുണ്ട്, ഇതിനിടയിൽ നിൽക്കുമ്പോളാണ് കയ്യുംകെട്ടി ദേഷ്യത്തിൽ, ഞങ്ങളെ നോക്കി നിൽക്കുന്ന മീനാക്ഷിയെ കാണുന്നത്, അവൾ എന്നെ തറപ്പിച്ചൊരു നോട്ടംനോക്കി, കോളേജിലേക്കു കയറിപ്പോയി.

: അവൻ എന്ന സൊല്ലിട്ട തെരിയുമാ സാർ, (മുരുകേശനെ ചായക്കടക്കാരൻ തര്‍ജ്ജമചെയ്യുതു, അവൻ കാണിച്ച ആംഗ്യത്തിന്റെ അർഥം മുരുകേശൻ പറഞ്ഞത് കേട്ട് ഞാനും, പയ്യനും അവടെ കൂടിയിരുന്നവരും പകച്ചുപോയി)

“മരിച്ചു കുഴീൽകെടക്കുന്ന മുരുകേശന്റെ അമ്മാമയെ, കുഴിമാന്തിയെടുത്തു, കടൽപ്പാലത്തിൽ ചേർത്ത് നിർത്തി നാല് ദിവസം പണ്ണും” എന്നാണത്രെ അതിന്റെ അർഥം.

പിന്നെ ഞാൻ അതിൽ ഇടപെടാൻ നിന്നില്ല നേരെ കോളജിലേക്കോടി.

************************


മീനാക്ഷി ക്യാമ്പസ്സിലെ കാറ്റാടിമരങ്ങളും കടന്നു സ്റ്റാഫ്റൂമിനടുത്തുള്ള വരാന്തയിൽ എത്തിയിരുന്നു. എളുപ്പവഴിയെടുത്തു അവൾക്കടുത്തെത്തിയ ഞാൻ അവളുടെ നടത്തത്തിൻറെ വേഗതകൊത്തുവരാൻ സമയമെടുത്തു. അവളൊന്നു നിന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

: ഉണ്ണിയേട്ടൻ എന്തിനാ ഓരോരുത്തരായിട്ട് തല്ലുപിടിക്കാൻ പോണത്.

: അയ്യോ!! തല്ലുകൂടിയതല്ല, പിടിച്ചു മാറ്റിയതല്ലേ, അല്ലെ മുരുകേശൻ ആ പയ്യനെ കൊന്നേനെ.

: മുരുകേശനോ!!

: ആ ഇപ്പൊ പരിചയപെട്ടെ ഉള്ളു നല്ലോരു മനുഷ്യൻ, പറയണ കാര്യങ്ങൾ ഒക്കെ കറക്റ്റ് പോയിന്റ്, പക്ഷേ മിണ്ടാൻ പറ്റില്ല.

പെട്ടന്ന് വന്ന ചിരിയെ ചുണ്ടിൽ കടിച്ചുപിടിച്ചു. അവൾ ദേഷ്യഭാവം നിലനിർത്തി.

: ചായ കുടിച്ചിരിക്കലെ ഒരു തെറ്റിദ്ധാരണ ഉണ്ടായതാ, അത് ഞാൻ പറഞ്ഞു പരിഹരിക്കായിരുന്നു, അപ്പോഴാ നീ വന്നു കണ്ടു തെറ്റിദ്ധരിച്ചെ.

(അവളോട് ഞാൻ സംസാരിക്കുന്നതു പോലും ആളുകൾ അസൂയയോടെ നോക്കി പോകുന്നുണ്ടായിരുന്നു, അവൾ അതൊന്നും ശ്രദ്ധിച്ചിട്ടില്ല.)

: യ്യോ… ഈ ഉണ്ണിയേട്ടൻ. സകല പ്രശ്നങ്ങളും വലിച്ചു തലയിൽവക്കും. (അവൾ നെറ്റിയിൽ ഇടതു കൈത്തടം ചേർത്തമർത്തി, പരിഭവംപറഞ്ഞു)

എനിക്കുറപ്പായിരുന്നു ഞാൻ വലിച്ചുതലയിൽ വച്ച ഏറ്റവും അഴകൊത്ത പ്രശ്‌നം അവളായിരുന്നു.

ഞാൻ ഊണ് അവൾക്കു കൊടുത്തു തിരിച്ചുനടന്നു. അവളതു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു, ഉള്ളിത്തിയ്യൽ ലീക്ക് ആവോ ദൈവമേ.

💬 Comments

View all comments