Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
വരണ്ടീരുന്നില്ല, അവൾ വരാൻ ഇനിയും സമയം ഉണ്ട്. ഞാൻ കോളജിനു മുന്നിലെ ചായക്കടയിൽ വലിച്ചിട്ടിരുന്ന മരബഞ്ചുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു. അതിരാവിലെ ജീവിതഭാരങ്ങളും പേറി, ദിവസക്കൂലിക്ക് വേണ്ടി, ആരുടെയൊക്കെയോ വയലിൽ കൃഷിപണിക്കു പോകുന്നവരും, കക്കൂസ് കോരൻ പോകുന്നവനും, കെട്ടിടം പണിക്കുപോകുന്നവരും എന്നില്ലാതെ സിംഹഭാഗം ദരിദ്രരായ തമിഴ് ജനത സന്തോഷത്തോടെ ഒത്തു ചേരുന്ന ഇടമാണ് ഈ ചായക്കട എന്നെനിക്കു മനസ്സിലായി. അവിടെ വച്ചിരിക്കുന്ന പഴയ MGR, ശിവാജിഗണേശൻ, ഗാനങ്ങൾ ആസ്വദിച്ചു ഒരു ചൂടുചായ മൊത്തികുടിക്കുമ്പോൾ അവരവരുടെ പ്രശ്നങ്ങൾ അല്പനേരത്തേക്കെങ്കിലും മറക്കുമായിരിക്കും.അന്തരീക്ഷത്തിൽ കടുകുപൊട്ടിച്ച സാമ്പാറിന്റെയും, ചന്തനത്തിരിയുടെയും ഗന്ധം കലർന്ന് നിന്നു.
ഒരുപാടു അടിച്ചമർത്തലുകൾ ഏറ്റിട്ടും, തകർന്നു ആംബ്ലിഫയർ പുറത്തുവന്നിട്ടും, ശ്രുതി തെറ്റാതെ, പാടുന്ന സാധാരണക്കാരന്റെ തനിപകർപ്പായ റേഡിയോ, മറ്റാരെയോ അഗാധമായി പ്രണയിക്കുന്ന സുന്ദരിയായ ഭാര്യക്ക് പൊതിച്ചോറുമായി വന്ന വിരഹിയായ കണവൻ, ഞാൻ എൺപതുകളിലെ ഒരു മലയാള സിനിമയിൽ അകപ്പെട്ടുപോയോ.?.
പെട്ടന്നൊരു മധ്യവയസ്‌കൻ കടയിലേക്ക് കയറി വന്നു ആംഗ്യഭാഷയിൽ ഒരു ചായ പറഞ്ഞു ഇരുപ്പായി. സംസാരിക്കാൻ കഴിയാത്ത ആളാണ്, സ്ഥിരം വരുന്ന ആളായത് കൊണ്ട് കടക്കാരനുമായി നല്ല ബന്ധം ആണ്, അയാൾ വിളിക്കുന്നതിൽ നിന്ന്, മുരുകേശൻ എന്നാണ് പുള്ളിയുടെ പേരെന്ന് മനസ്സിലായി.
: തമ്പി മുരുകേശനുക്കു ഇന്ത ടീയെ കൊട്, (കടക്കാരൻ അയാൾക് കൊടുക്കാൻ ചായ എനിക്ക് കൈമാറി. മുരുകേശൻ ചൂടുപോലും കണക്കാക്കാതെ അത് എടുത്ത് വായിലേക്ക് കമഴ്ത്തി.)
ഞാൻ നോക്കുമ്പോ ഉണ്ട് മുന്നിൽ അന്ന് കാക്കേടെ ഫോട്ടോ എടുക്കാൻ നോക്കി എന്നെ ഊമ്പൻ ആക്കിയ, പട്ടിപൂറൻ നിക്കുന്നു. അവൻ ഇപ്പോളും എന്തോ സെൽഫി എടുത്തോണ്ട് ഇരിക്കാണ്. എവിടെ നോക്കിയാലും ഈ പൂറൻ ആണല്ലോ. അവൻ ആരെയും കണ്ടിട്ടില്ല. അവൻ കൈകൊണ്ടും മുഖം കൊണ്ടും പല പല ആംഗ്യങ്ങളും, കഥകളിമുദ്രകളും കാണിച്ചു ഫോട്ടോ എടുത്തുകൊണ്ടേയിരിക്കുന്നു. എതിരെയിരിക്കുന്ന എനിക്ക് കണ്ടാൽ തോന്നും അവൻ എന്നെനോക്കി കോക്രി കാണിക്കാണ് എന്ന്.
പെട്ടന്ന് എന്റെ അടുത്തിരുന്ന മുരുകേശൻ, ചായഗ്ലാസ്സ് വലിച്ചെറിഞ്ഞു അവനെപ്പോയി ഒന്ന് പൊട്ടിച്ചു, എനിക്കെന്താണ് കാര്യമെന്നു തന്നെ മനസ്സിലായില്ല, അതിനുമുന്നെ ഒരു ചവിട്ടും അവന്റെ നെഞ്ചത്ത് വീണു, എല്ലാരും പകച്ചു നിൽപ്പാണ് ആരും പിടിച്ചു മാറ്റണില്ല.
💬 Comments
View all comments