Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
പണിക്കായത് കൊണ്ട് അറ്റത്തു കൊളുത്തുള്ള ഏണിയാണ്. എന്തായാലും ഉർവശി ശാഭം നമുക്ക് ഉപകരം ആയി.
മതിലിനു മുകളിലൂടെ ജനൽപടിയിൽ കൊളുത്തി നിലത്തു മുട്ടാത്തെ എയറിൽ നിൽക്കുന്ന കോണിയിൽ ഞാൻ ബലമായി പിടിച്ച്, അവളെ നോക്കി. പക്ഷെ അവൾ ഓടിവന്നു എന്നെ ഇറുക്കി കെട്ടിപിടിക്കുകയാണ് ചെയ്തതു. കുറച്ചു നേരം അങ്ങനെ നിന്ന് വിട്ടകന്നപ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ ആ തടാകങ്ങളിൽ നോക്കി ഒന്നും പറയാൻ ഇല്ലാതെ നിന്നു.
: ഇത്രയും സന്തോഷിച്ച ഒരു രാത്രി എന്റെ ജീവിതത്തിൽ, ഇന്നേവരെ ഉണ്ടായിട്ടില്ല. ഉണ്ണിയേട്ടന് എന്ത് തന്നാലാണ് ഇതിനൊക്കെ പകരം ആവുക.
: നീ ഒന്നും തരണ്ട, ഇപ്പോ ഇതിൽ പിടിച്ചു കയറ്, അല്ലെങ്കി നാട്ടുകാര് വല്ലതും കണ്ട, അവര് തരും എനിക്ക് നല്ല വറുത്ത അടിയുണ്ട.
അതിനൊരു മങ്ങിയ ചിരി തന്ന്, സാഹസികയായ മീനാക്ഷി എന്നെ വിശ്വസിച്ച് അതിൽ പൊത്തിപിടിച്ചു കയറി. റൂമിലേക്ക് എങ്ങനെയൊക്കെയോ ഇറങ്ങി, അവളെന്നെ നോക്കി, കണ്ണുകളിൽ അപ്പോഴും നനവുണ്ടായിരുന്നു.
ഏണി പഴയ സ്ഥലത്തു വച്ച് ഇരുളിൽ മുങ്ങിയ പുകമഞ്ഞിനെ കീറിമുറിച്ചു നടക്കുമ്പോൾ ഞാൻ പുതിയൊരു കാര്യം പഠിച്ചിരുന്നു....
‘പെണ്ണുങ്ങൾ ആണുങ്ങളെ പോലെയേ അല്ല, അതിലും മനോഹരവും, നിഗൂഢവുമായ ദൈവസൃഷ്ടിയാണ്, അവർ സങ്കടം വന്നാൽ കരയുന്നതുപോലെ, സന്തോഷം വന്നാലും കരയും…..’
**********************************
വീട്ടിൽ ചെന്ന് അല്പനേരം കിടന്നുറങ്ങി, വേഗം തന്നെ ചാടിയെഴുന്നേറ്റ് ഓട്ടം തുടങ്ങി. ഉച്ചക്ക് ഇന്റർവ്യൂ ഉണ്ട്, ഫെമിനിസ്റ്റ് ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന, സ്ത്രീകൾക്ക് പുരുഷൻമാർക്കു സമമായി ജീവിക്കാൻ അവകാശമുണ്ടെന്ന പരസ്യമായവാദം മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന ഒരു നടിയുമായാണ് അഭിമുഖം. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന സിനിമ മേഖലയിൽ അങ്ങനെ സംസാരിക്കുക എന്ന് പറയുന്നത് കൂടി വിപ്ലവമാണ്.
എമ്മ വാട്സൺ, നിക്കോൾ കിഡ്മാന് ആയി നടത്തിയ ഇന്റർവ്യൂവും, അരുന്ധതി റോയുടെ ചില ഇന്റർവ്യൂകളും റഫർ ചെയ്തു നോറ്റ്‌സ് എടുത്തു. ഇത്തരം ആളുകളോട് സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് നാളെ ഒരു തലവേദനയായി വരാം. അപ്പോൾ നമ്മളും തയ്യാറായിരിക്കണം. ബാക്കിയെല്ലാം സൗഹൃദപരമായ സംഭാഷണത്തിൽ ഒതുക്കാം. എന്ത് പറയണം എന്ന് അധികം ആലോചിച്ചില്ലെങ്കിലും, എന്തൊക്കെ പറയരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
വെണ്ടയ്ക്ക
💬 Comments
View all comments