0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2356

മെഴുക്കുപുരട്ടിയും, തേങ്ങയരച്ച് ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച അവിയലും, നല്ല പുളിമാങ്ങ ഇട്ടരച്ച ചമ്മന്തിയും കൂട്ടി വാട്ടിയ വാഴയിലയിൽ പൊട്ടിച്ചൊറ് കെട്ടി, ഞാൻ ആലോചിച്ചു, ഈയൊരു കാര്യത്തിൽ ഞാനൊരു കലാകാരൻ തന്നെ. ആകെ ഒരു സന്തോഷം, എല്ലാത്തിനും ഉത്സാഹം.എനിക്ക് ഇങ്ങനെയും ജീവിക്കാൻ കഴിയുമെന്ന് ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു.

നടക്കുന്ന വഴികളിലും, അടിക്കുന്ന വെയിലിലും അവൾ മാത്രം, അവളെ കുറിച്ചുള്ള വിചാരം മാത്രം. ഓടുന്ന ബസ്സിലെ വിൻഡോസീറ്റിൽ പകൽക്കിനാവും കണ്ടു ഞാനിരുന്നു.

**********************************

സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തിരുന്നു പരീക്ഷാപേപ്പർ നോക്കുന്ന മീനാക്ഷി. എന്തോ ശബ്‌ദം കേട്ട് തലയുയർത്തി.

“ശ്……ശ്……” (വീണ്ടും അതെ ശബ്‌ദം)

ഈശ്വരാ പാമ്പാണോ, അവൾ ചുറ്റും പരതിനോക്കി.

ജനലിനുള്ളിലൂടെ തലകടത്തി ഞാൻ പതുക്കെ പറഞ്ഞു.

: പേടിക്കണ്ട മീനാക്ഷി, പാമ്പല്ല…. ഞാനാ. (ഞാൻ ഇളിച്ചു കാണിച്ചു)

മീനാക്ഷി വേഗം ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി, എന്നെ ജനലിനു മറവിൽ ഒളിപ്പിച്ചു.തല കൈയടക്കം പുറത്തിട്ട്, ജനൽപടിയിൽ കൈമുട്ടുകുത്തി അവൾ എന്നെ നോക്കികിടന്നു, അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ, തോരണം ചാർത്തി. ഞാൻ നിൽക്കുന്ന ഭാഗം ഇടുങ്ങിയ ഒരു ആരുമുപയോഗിക്കാത്ത ഇടനാഴിയാണ്, അവിടവിടെ ചപ്പുചവറുകൾ കൂടി കിടപ്പുണ്ട്, സ്റ്റാഫ്റൂമിനോടടുത്ത ഭാഗം ആയതു കൊണ്ട് പിള്ളേരെയും കാണാൻ ഇല്ല.

:  ഞാൻ ശരിക്കും പേടിച്ചു പോയി. (അവളുടെ മുഖത്തു ഇന്നുവരെ കാണാത്ത ഒരു വശ്യത, ഒരു ആലസ്യം)

ഞാൻ ആരെയും മയക്കുന്ന ആ മിഴിയഴകിൽ നോക്കി മതിമറന്നു നിന്ന് ചിരിച്ചു.

: ഇന്നലെ ശരിക്ക് ഉറങ്ങാൻപറ്റിയോ… (അവളിൽ കുസൃതി)

: ഇന്നലെ പാതിരാത്രിക്ക് ഒരുത്തിക്ക് കടല്ക്കാണാൻ പൂതി വന്നതുകൊണ്ട്, ഒരുപോള കണ്ണടക്കാൻ പറ്റിയില്ല.

: അതേതാ ഉണ്ണിയേട്ടാ അങ്ങനൊരു പ്രാന്തി. (അവൾ അറിയാത്ത പോലെ താടിയിൽ ചൂണ്ടുവിരൽ വച്ച്, കണ്ണുചിമ്മി ആലോചിച്ചു)

: അതോ, അതൊരു ശലഭം ആണ് മീനാക്ഷി, രാത്രി പലവർണ്ണത്തിൽ ചിറകു മുളയ്ക്കുന്നൊരു നിശാശലഭം.

(അവളതു ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന ലാഘവത്തിൽ കേട്ടിരിപ്പാണ്.)

: അല്ലെങ്കി തന്നെ ഈ ഉറക്കമൊക്കെ എന്ന ഉണ്ടായേ ല്ലേ?!!

: അതെയതെ. (അവൾ ചിരിച്ചു)

: നീയുറങ്ങിയോ ഇന്നലെ. (ഞാൻ അവളോട്

💬 Comments

View all comments