Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
ചോദിച്ചു).
: എവിടന്നു, ഇന്നലെ റൂമിലൊരു മൂട്ട, മൂട്ടന്നു പറഞ്ഞ ഇണ്ടല്ലോ ഉണ്ണിയേട്ടാ ഈ വലിപ്പം ഉണ്ട് മൂട്ട. (അവൾ കൈ രണ്ടും വിടർത്തി കാട്ടി)
: എന്ന ഇന്ന് നീ, ആ മൂട്ട ഉണ്ടാക്കിയ ഭക്ഷണം കഴിക്കണ്ട. (ഞാൻ തിരിഞ്ഞു നടക്കാൻ പോയി.)
: ൻറെ പൊന്നു മൂട്ടയേട്ടാ (അവൾ കൈയിൽ കടന്നു പിടിച്ചു, എന്തെകിലും ഞാൻ പറയും മുൻപേ ഒരു ചൂടുള്ള ചുംബനം അതിൽ പതിച്ചു.)
ഈ മൂട്ടയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മരിച്ചേനെ. എനിക്ക് ജീവനാ ഈ മൂട്ടയെ.
എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു, ഞാൻ ആ ചുംബനത്തിന്റെ മധുരത്തിൽ ലയിച്ചില്ലാതായിരുന്നു.
സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് എന്തെങ്കിലും പറയും മുൻപേ, തലയോട്ടി തരിക്കുംപോലൊരു ഇലക്ട്രിക് ബെൽ മുഴങ്ങി, “ക്ലാസ്സുണ്ട്”, പുസ്തകങ്ങളും വാരിയെടുത്തു തിരിഞ്ഞു നോക്കാതെ അവൾ എഴുന്നേറ്റു നടന്നു.
ഞാൻ ചുമരുംചാരി ഇഴുകിയിറങ്ങി വെറും നിലത്തിരുന്നു, നെഞ്ച് പതിവിലും വേഗത്തിൽ മിടിക്കുന്നു, രക്തം പതിവില്ലാത്തൊരു തിടുക്കത്തിൽ സിരകളിൽ കുതിച്ചൊഴുകുന്നു, എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ എഴുന്നേറ്റു നടന്നു.
ആളൊഴിഞ്ഞ വരാന്തകൾ പിന്നിട്ട് പ്രധാന കോറിഡോറിലെ വളവു തിരിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഞാൻ ഞാൻ, ഇടതുവശത്തു രണ്ടാമതുള്ള ഫസ്റ്റ്ഇയർ രസതന്ത്രം ക്ലാസ്സിൽ മീനാക്ഷി ക്ലാസ്സെടുക്കുന്നതു കണ്ട് ജനലിലൂടെ അല്പൻനേരം നോക്കി നിന്നു.
അഴിഞ്ഞു വീണ മുടിയിഴകളും, വിടർന്ന കണ്ണുകളും, മിന്നിമറയുന്ന അഴകൊത്ത നുണക്കുഴിയും…. ‘മീനാക്ഷി’, അവൾ വായുവിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു ഓർഗാനിക് കെമിസ്റ്ററി പഠിപ്പിക്കുന്നു, എന്തൊരു അഭൗമലാവണ്യം. എൻറെ മനസ്സിൽ ഇന്നലെ രാത്രി മിന്നിമറഞ്ഞു, ഒരോ നിമിഷങ്ങളും, അവൾക്കൊപ്പം ഉള്ള ഓരോ സെക്കന്റുകളും, ഞാൻ ആ നിമിഷം മാത്രമാണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നി പോകുന്നു.
ഞാൻ തിരിഞ്ഞുനടന്നു, വരാന്തകൾ പിന്നിട്ടു, കോളേജ് കുട്ടികൾ നിറഞ്ഞൊഴുകുന്ന കല്ലുവിരിച്ച നടവഴിയിലേക്കു കടന്നു. തലങ്ങു വിലങ്ങും ഓടുന്ന കോളേജ് കുട്ടികൾക്കിടയിൽ, തലകുമ്പിട്ടു ഒരു പൊട്ടനെപോലെ ചിരിച്ചു കൊണ്ട് ഞാൻ നടന്നു.
മറ്റൊരാളെ പ്രണയിക്കുന്ന പെൺകുട്ടി, സ്വപ്നത്തിൽപോലും എന്നെ പ്രണയിച്ചിരിക്കാൻ സാധ്യതയില്ലാത്ത പെൺകുട്ടി, അവളെ പ്രണയിച്ചാൽ ഞാൻ നാളെ കരയേണ്ടി വന്നേക്കാം, വിരഹത്തിന്റെ നീറുന്ന വേദന സഹിക്കേണ്ടി
💬 Comments
View all comments