Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
: ഞാൻ പോട്ടെ, നാളെ വരാ. (ഞാൻ സൺഷേഡിയിലേക്കു ചാടിയിറങ്ങി, കാരണവന്മാരുടെ പുണ്യംകൊണ്ട് താഴെ പോയില്ല.)
: ഉണ്ണിയേട്ടാ…. (കുറച്ചു നടന്നപ്പോൾ പിന്നിന്നൊരു വിളി, ഈശ്വര നാളെതൊട്ട് വരണ്ടാന്നു പറയാൻ ആയിരിക്കോ.?!!)
: എന്നെ പുറത്തൊന്നു കൊണ്ട്പോകോ…. ഈ രാത്രി!!... (അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ തല ഒരുവശത്തേക്കു ചെരിച്ച്, ആ കാപ്പിപ്പൊടി കണ്ണിണകൾ വിടർത്തി ചോദിച്ചു. ഞാൻ തുടുത്ത ആ കവിളിണകളിൽ, പെരിച്ചാഴി പൊരുത്തലട കണ്ടപോലെ നോക്കി.)
അവൾ ആ യാത്ര എത്രമാത്രം ആഗ്രഹിക്കുണ്ടെന്നു അവളുടെ കണ്ണുകളിൽ എഴുതിവച്ചിരുന്നു.
തുറന്നിട്ട ജനൽപടിയിൽ ഇടംകൈ അള്ളിപ്പിടിച്ച്.എൻറെ മടക്കി വച്ചിരുന്ന വലതുകലിൽ ചവിട്ടി അവൾ ഇറങ്ങി, ആ തണുത്ത വലതുകൈവിരലുകൾ എന്റെ തോളിൽ വിടാതെ പിടിച്ചിരുന്നു, ഞാൻ നിലത്തൂന്നിയ ഇടതുമുട്ടിൽ, ബലം കൊടുത്തു ഇളകാതെ നിന്നു. ഉലഞ്ഞ സാരിയിൽ ആനാവൃതമായ അവളുടെ കാൽപടങ്ങളിൽ അമ്പിളി മുത്തമിട്ടു. നിലാവിനാൽ സ്വർണ നൂപുരം ചാർത്തിയ അവളുടെ നഗ്നമായ പാദങ്ങൾ, അവയ്ക്കുതന്നെ എന്തഴകാണ്. (പണ്ട് നാട്ടിൽ നാട്യശാസ്ത്രം, അറിയുന്ന ശിവൻചേട്ടൻ നാരീലക്ഷണശാസ്ത്രം പറയാറുണ്ട്, സുന്ദരമായ പാദങ്ങൾ സ്ത്രീയുടെ നിർമലമായ മനസ്സിൻറെ മുഖപത്രങ്ങളാണെന്നു.)
ആ കുഞ്ഞു വിരലുകൾ ഒന്ന് തൊട്ടു നോക്കാൻ എനിക്ക് കൊതിതോന്നി, മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അതിനു മുന്നേ എന്റെ കൈ ആ ചേലൊത്ത പാദത്തെ തഴുകിപോയി. ഗന്ധർവ്വൻമാർ പോലും ആ കാഴ്ചകണ്ടു, അസൂയപ്പെട്ടു കാണണം. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ, അവളൊന്നു ഞെട്ടി, പൗർണമിയൊത്ത ആ മുഖത്തു രക്തം അരിച്ചെത്തി സന്ധ്യവിടർന്നിരുന്നു. അവൾ അപ്പോൾ തോന്നിയ തിടുക്കത്തിൽ പെട്ടന്ന് ഇറങ്ങാൻ നോക്കി. വലതുകാൽ തെന്നി മുഴുവനായും എന്റെ നെഞ്ചിൽ അലച്ചുതല്ലി
💬 Comments
View all comments