0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 6.8K

എവിടെ കൊണ്ടുപോയി കഴുകിക്കളയാൻ ആണ്...?

*********************

തിരിച്ചുവരുമ്പോൾ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. എഗ്മോർ ജംഗ്ഷൻ കഴിഞ്ഞപ്പോൾ എൻറെ ഷോൾഡറിൽ അവളുടെ നെറ്റിത്തടം വന്നു പതിച്ചു.  മീനാക്ഷി ഉറങ്ങിയിരിക്കുന്നു. ഞാൻ സീറ്റ്ബെൽറ്റ് ഊരി അവളുടെ ലോലമായ കവിളിണകളിൽ അണച്ച്, തോളിലേക്ക് നേരെ കെടുത്തി. അവൾ ഉറക്കത്തിൽ മധുരമായ ഒരു ചിരിസമ്മാനിച്ച്‌, ഇളകി സുഖത്തിൽ കിടന്നു. വണ്ടി ഡ്രൈവ്മോഡിയിലേക്കു മാറ്റി, കുറച്ച്‌ദൂരം പോയി ഒരു ഇലഞ്ഞി മരക്കീഴിൽ നിർത്തി, വരുംവരായ്കകൾ പോലും ആലോചിക്കാതെ സ്റ്റിയറിങ്ങിൽ പിടിച്ചു, സീറ്റ്ബെൽറ്റ് പോലും ഊരാതെ മുന്നില്ലേ ഇരുട്ടിലേക്കും നോക്കിയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ അപ്പോൾ കടന്നുപോയ ഒരു കൂറ്റൻ കണ്ടെയ്നർ വണ്ടിയുടെ ഹോൺ കേട്ടാണ് ഉണർന്നത്. പെട്ടന്നുണ്ടായ പരിഭ്രമത്തിൽ അവൾക് എവിടെയാണെന്ന് പിടുത്തം കിട്ടിയിട്ടില്ല. ഉറക്കത്തിലെപ്പോഴോ ഇഴുകിയിറങ്ങിയ അവൾ. എന്റെ ഷിർട്ടിനുള്ളിലേക്കു തലകയറി കങ്കാരുവിന്റെ കുഞ്ഞു പോലെയാണ് ഉറങ്ങുന്നത്.

ഞങ്ങൾ ഞെട്ടി അടർന്നു മാറി. കുറച്ചുനേരം മുന്നോട്ടു നോക്കിയിരുന്നു, നേരം വെളുത്തിട്ടില്ല, ഇപ്പോഴും ഇരുട്ടാണ്. കാറിന്റെ ഇന്ഫോടെയ്ന്മെന്റ് സ്‌ക്രീനിൽ, 5:10 am എന്ന് കാണിക്കുന്നുണ്ട്.

5:30 നു ഹോസ്റ്റലിനു താഴെയെത്തി, ഈ റോഡ് പകൽപോലും അധികം ആളനക്കം ഇല്ലാത്തതാണ്, ആരും റോഡിൽ ഇല്ല. ബോയ്സ് ഹോസ്റ്റൽ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു, എല്ലാരും എണിറ്റു വരുമ്പോ ഒരുനേരം ആകും, ഇത് നേരം പരപരാ വെളുക്കാൻ പോകുന്നതിനു മുന്നേ എല്ലാ കൂത്താടികളും ഉണർന്നു പ്രയാണം തുടങ്ങിയിട്ടുണ്ടു.

ഞാൻ നോക്കുമ്പോൾ, അരികിലെ ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് ഒരു കോണിയിരുപ്പുണ്ട്, മെയിൻ റോഡിൽ, വിജയുടെ ഫ്ളക്സ് പകുതികെട്ടി നിൽപ്പുണ്ട്, അവർ ഉള്ളിലേക്ക് കയറ്റിവച്ച് പോയതാവും, ഫ്ലക്സ്

💬 Comments

View all comments