Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
കാറ് ഞാൻ പെട്ടിയോട്ടോർഷ പോലെ റോഡ് അരികിൽ ഇട്ടിരിക്കണ കണ്ടു അവള് വായപൊളിച്ചു.
സ്പോർട്സ് മോഡിൽ കുതിച്ച കാറിന്റെ സൺറൂഫിലൂടെ മീനാക്ഷി എഴുന്നേറ്റുനിന്നു, മുഖത്തടിച്ച തണുത്ത കാറ്റും ആസ്വദിച്ചു അവളൊരു പക്ഷിയെന്നോണം കൈകൾ വിടർത്തി, അവളുടെ കണ്ണുതെറ്റിയ ആ നിസ്സാര സമയത്തു ഞാൻ ആ കടഞ്ഞെടുത്ത അരയഴകിലും, അതിൽ അലങ്കാരമായ അളവൊത്ത പൊക്കിൾചുഴിയിലും പാളിനോക്കി. എന്റെ നോട്ടം കണ്ട അവൾ സാരി നേരെയാക്കി മുഖംകോട്ടി, സീറ്റിലേക്ക് വീണു.
ഒരു കൊച്ചുകുട്ടിയെപോലെ ഓരോന്ന് ചെയ്‌തു കൂട്ടുന്ന ഇവൾ ഒരു കോളേജ് അദ്ധ്യാപിക ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു പോയി. അവൾ എന്നെ നോക്കി ‘എന്തെ?’ എന്ന് പുരികം ഉയർത്തി കാട്ടി, ഒന്നും ഇല്ലെന്നു പറ ഞ്ഞു ഞാൻ ചുമൽ കൂച്ചിയപ്പോൾ, പുരികം വളച്ചു താടിതാഴ്ത്തി എന്നെ സംശയത്തിൽ സൂക്ഷിച്ചു നോക്കി, പിന്നെ വീണ്ടും റോട്ടിലെ മിന്നുന്ന പലവക ലൈറ്റുകളിലേക്കു ശ്രദ്ധതിരിച്ചു. ക്രിസ്ത്മസ് അടുത്ത് വരുംതോറും, നഗരം കൂടുതൽ വർണാഭമായി മാറും. ആ സമയത്തെ രാത്രികൾക്കു ഒരു പ്രത്യേക ദൃശ്യഭംഗിയുണ്ട്.
*********************
തണുത്ത ഈ രാത്രിയിലും ഉണർന്നിരിക്കുന്ന ചെന്നൈയുടെ സ്വന്തം മറീന ബീച്ചിലൂടെ ഉപ്പുകാറ്റും നുണഞ്ഞു ഞങ്ങൾ നടന്നു. നിശബ്ദമായി, അലയടിക്കുന്ന കടലിനെയും നോക്കി ഒരുപാട് നേരം അവൾ നിന്നു. ആ മിഴികളിൽ നിറഞ്ഞുവന്ന കണ്ണുനീർ സർവ്വവ്യാപിയായ കടൽക്കാറ്റു തട്ടിപറിച്ചുകൊണ്ടോടി. ലോകപ്രശസ്ത കലാകാരൻ വിക്ടർ ഹ്യൂഗോയുടെ, “പാവങ്ങളിൽ” ജീൻ വാൾജീൻ എന്നപോലെ, ആ ചുടുനീർ എന്റെ കവിളുകളിൽ ഉപേക്ഷിച്ചു കാറ്റ് അവിടെ കുറ്റബോധത്തിൽ പരുങ്ങിനിന്നു. അവൾ കരയുകയാണ്, ഞാൻ ആണോ കാരണക്കാരൻ, ഈ പാപങ്ങൾ മുഴുവൻ ഞാൻ
💬 Comments
View all comments