0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 6.7K

ഇറങ്ങിയ സാധനം എന്താണെന്നു മനസിലാവാതെ അവനെന്നെ നോക്കി. ഞാൻ ഒരു കണ്ണടച്ചു നെറ്റി ചുളിച്ചു സഹതാപത്തോടെ നിൽക്കുന്ന കണ്ടപ്പോൾ അവനു ആകെ പൊളിഞ്ഞു വന്നു.

: നിന്റെ ഭാര്യാ അല്ലടാ മൈരേ, നിനക്ക് അങ്ങനെന്നെ വേണം പൂറാ. എനിക്കും അഭിക്കും ചിരിപൊട്ടി.

(അവൻ ചായേടെ വാട മാറ്റാൻ രണ്ടു പഫ് പെട്ടന്ന് വലിച്ചു വിട്ടു)

പിന്നാലെ അതെ ആഘോഷത്തിൽ വരണ ജോണിനെയും ശരത്തിനെയും കണ്ടപ്പോൾ ഞങ്ങൾ ഡീസന്റ് ആയി നിന്നു, അവര് കൂടി കുടിച്ചു, ആ ഊമ്പിയ ഭാവങ്ങൾ കൂടി കണ്ടപ്പോൾ ഞങ്ങൾക്ക് തൃപ്തി ആയി. മൂന്നാളും സിഗെരെറ്റിനു വേണ്ടി അടിപിടി ആയി.

വിചാരിച്ച പോലെ മീനാക്ഷി ഒരു അസാധ്യ പാചകക്കാരി ആണ്, എല്ലാം അവളെ കെട്ടാൻ പോകുന്നവന്റെ ഭാഗ്യം. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു, അല്ല ഞാൻ അല്ലെ ഇവളെ കെട്ടിയെ, പെട്ടന്ന് ചിരി എവിടെയോ പോയി മറഞ്ഞു.

: എന്താടാ പൊട്ടന്റെ പോലെ ഇളിക്കണത്. (ജോൺ ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു)

എന്നെ ഒരു വട്ടം നോക്കിയാ ശേഷം റോഡിലെ തിരക്കിൽ കണ്ണോടിച്ചു, അജു സീരിയസ് ആയിട്ട് പറഞ്ഞുതുടങ്ങി.

: എടാ കെട്ടണത് എന്തായാലും കെട്ടി. അത് നിലനിർത്താന്നൊക്കെ പറയണത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. അത് നിലനിർത്തുന്നതും പൊട്ടിച്ചെറിയുന്നതും നിന്റെ കൈയിൽ ആണ്. (അവൻ ഒരു പഫ് കൂടി ഇരുത്തി വലിച്ചിട്ടു പറഞ്ഞു) ഞാൻ ഒക്കെ ആണങ്കി അളിയാ, കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ.

അവൻ ഇന്നലെ അവളോട് പറഞ്ഞതിന് പരസ്പരവിരുദ്ധം ആയ കര്യം ആണ് എന്നോടിപ്പൊ പറയുന്നത്. പക്ഷെ പറഞ്ഞ കാര്യം

💬 Comments

View all comments