Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
അഭിയടക്കം സർവ്വരും ഐക്യകണ്ഡേണ ഒരേസ്വരത്തിൽ തിരഞ്ഞെടുത്തു. കെട്ടിയ പെണ്ണിനെ വേറൊരുത്തന് വിട്ടു കൊടുക്കുക എന്നത് സത്യസന്ധമായി പറഞ്ഞ ഒരാണിനും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. ഞാൻ കടന്നു പോയിക്കൊണ്ടിരുന്നു ജീവിതസങ്കർഷം അവരിലും പ്രതിഫലിച്ചു.
ഞങ്ങൾ മൗനമായി ആത്മസങ്കര്ഷങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, അതിനിടയിലേക്കു മീനാക്ഷി എന്തോ വിശിഷ്ടവസ്തു കൊണ്ട് വരുന്നപോലെ, അവളുണ്ടാക്കിയ ചായയുമായി കടന്നുവന്നു.
എനിക്കും അഭിക്കും അത് തന്ന് അഭിപ്രായം അറിയാൻ അവൾ പോകാതെ അവിടെ തന്നെ ഞങ്ങളെ നോക്കി നിന്നു. ആ കുഞ്ഞുപളുങ്ക് കണ്ണുകൾ ഞങ്ങളുടെ പ്രശംസക്ക് വേണ്ടി കാത്തിരുന്നു.
ഞാൻ അഭിയെ നോക്കി, അവന്റെ ബങ്കറിലേക്കു പാക്കിസ്ഥാൻകാർ എറിഞ്ഞ ഗ്രനേഡ് പോലെ അവൻ ചായകപ്പിലേക്കു നോക്കിയിരുപ്പുണ്ട്. ഞാൻ കണ്ണടച്ച് എന്തും വരട്ടെ എന്ന് വച്ച് ഒറ്റവലിക്ക് അത് കുടിച്ചു, മുഖഭാവം വ്യത്യസ്തപെടുത്താതെ ഒരു ചിരി വരുത്തി. ഇത്ര കൂതറ ചായ ഞാൻ അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല, അജുവും പിള്ളേരും ചിരി അടക്കി പിടിച്ച് നിപ്പുണ്ട്. പക്ഷെ അവൾ എന്റെ ചിരിക് വലിയൊരു മൈൻഡ് തന്നില്ല, ഒറ്റ ദിവസം കൊണ്ട് ഞാൻ അവൾക് താല്പര്യം ഇല്ലാത്തവരുടെ ലിസ്റ്റിൽ കയറിയിരിക്കുന്നു. അവൾ അഭിയെ ആകാംഷയോടെ നോക്കി. വേറെ വഴിയില്ലാതെ അഭിയും ഒരു കാവിൾ ചായ ഇറക്കി നന്നായിട്ടുണ്ടെന്നു തലകുലുക്കി കാണിച്ചു. അവൾ സന്തോഷത്തിൽ ചാടിതുള്ളി അടുക്കളയിലേക്കു പോയി. അഭി തിരിഞ്ഞു "മയിര്, ഊമ്പ്യ ചായ" ന്ന് പറഞ്ഞു പൊറത്തേക്കു തുപ്പി. എല്ലാവര്ക്കും ചിരിപൊട്ടി.
പിന്നെ കാര്യങ്ങൾ ശടപടേന്നായി, എല്ലാവരും ഒരുങ്ങി ഇറങ്ങി അജു താഴെ വണ്ടിയുടെ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്നുണ്ട്, മീനാക്ഷിയും മറ്റു വാനരപ്പടയും അവന്റെ മാരക തള്ളുംകേട്ട്
💬 Comments
View all comments