0%

Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]

Author : നരഭോജി Read All Parts 1584

നേർത്തചുണ്ടുകൾ പിളർത്തി ഒരിക്കൽ കൂടി ചോദിച്ചു.

ആ ചോദ്യത്തിന് അവൾക്കു ചായ അല്ല, ചാരായം വരെ ഞാൻ കാച്ചികൊടുക്കും എന്നവൾക്കു ഉറപ്പായിരുന്നു.

ഞാൻ ഒരു മിനിറ്റ് എന്ന് കൈയോണ്ടു കാണിച്ചു തിരിഞ്ഞതും കാലു ആ ടീപ്പോയുടെ കാലിൽ ഇടിച്ചു, ഞാൻ അത് കൂസാക്കാതെ ഞൊണ്ടി മുന്നോട്ടു നടന്നു.

പുറകിൽ ഒരു ചിരി കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല, യക്ഷികഥകളിൽ പാലയിൽ ആണി തറയ്ക്കാൻ പോകുന്നവർ തിരിഞ്ഞു നോക്കാറില്ലത്രെ, അങ്ങനെ തിരിഞ്ഞു നോക്കുന്നവർ അപ്പോൾ തന്നെ സുന്ദരിയായ യക്ഷിയവൾക്കു അടിമയാകുമത്രേ.

എല്ലാം വെറും കെട്ടുക്കഥകൾ, തിരിഞ്ഞു നോക്കാതെ തന്നെ എപ്പോഴേ ഞാൻ ഇവൾക്ക് അടിമയാക്കപ്പെട്ടിരിക്കുന്നു.

അപ്പൊ ഇനി സോഫയിൽ കെടക്കണ്ടി വരും, കൊഴപ്പം ഇല്ല. ഇവളെ കണ്ണുനിറച്ചൊന്നു കാണാൻ പറ്റൂലോ.

അവൾ ഡ്രസ്സും, ടർക്കിയും എടുത്ത് കുളിക്കാൻ കയറി.

ഞാൻ ചായപാത്രം വലിച്ചെടുത്തു പഞ്ചാരയിട്ടു വെള്ളം വച്ച്, ചായിലയിൽ ഏലക്ക, കറുകപ്പട്ട, നാരങ്ങാതൊലി ചേർത്ത് ചൂടാക്കി തുടങ്ങി, ഇഞ്ചി ചതച്ചതും കൂടി ഇട്ട് കടുപ്പത്തിൽ തിളപ്പിച്ചവെള്ളം , തിളച്ചപാലിൽ ചേർത്ത് അടിച്ചെടുത്തു ഞാൻ മാറ്റി വച്ച്‌ മറ്റു പണികളിലേക്കു തിരിഞ്ഞു.

*******

കുളിച്ചു മുടിയിൽ ഈറൻ പോലും ഉണങ്ങാതെ പെണ്ണ് ഓടിവന്നു അടുക്കളതിണ്ണമേൽ ചാടികയറി ഇരുന്നു, ഞാൻ തൊലിചീകി വച്ചിരുന്ന ക്യാരറ്റ് എടുത്ത് കടിച്ചു. ചായ എടുത്തു മടമടാ കുടിച്ചു.

“അയ്‌വാ…. പാചകത്തിൽ ഉണ്ണിയേട്ടൻ ഒരു കലാകാരൻ തന്നെ”

ഞാൻ അവളെ നോക്കി ചിരിച്ചു, അവളവിടന്നു  ചാടിയിറങ്ങി, ആകെ പരതൽ തുടങ്ങി  അപ്പോഴാണ് എൻ്റെ കണ്ണ് താഴെപോയതു,

അവളൊരു കൊച്ചു പിങ്ക് ട്രൗസർ ആണ് ഇട്ടിരിക്കണത്, അവളെപോലെള്ള മൂന്നുപേർക്കു കയറി നിൽക്കാവുന്ന ഒരു ലൂസ് റൗണ്ട്നെക്ക് ടി ഷർട്ടും. കൊച്ചു കുട്ടികൾ ഇടുന്നപോലത്തെ വേഷവിധാനം. പക്ഷെ ആകാരവടിവിൽ അവൾ അപ്സരസായിരുന്നു. ലക്ഷണമൊത്ത അരയഴകും, അളവൊത്തഗോള നിതംബങ്ങളും, അതിൽനിന്നു ഒഴുകിയിറങ്ങുന്ന പൊന്നിൻനിറമാർന്ന തിളങ്ങുന്ന തുടകളും, മുട്ട് അവളുടെ കാലിനെ അവളുടെ തന്നെ ഒതുങ്ങിയ അരക്കെട്ടെന്നോണം  രണ്ടായി വേർതിരിക്കുന്നു. മുകളിലെ സൗന്ദര്യം താഴേക്കും അവിരാമമായി തുടരുന്നു. അവളുടെ കാൽവണ്ണകളോട് സമാനമായ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല, കൊഴുത്തുരുണ്ട വിരിഞ്ഞ അളവൊത്ത കാൽവണ്ണകൾ, ബ്രഹ്മൻ്റെ വിരൽപതിഞ്ഞ ശില്പ

💬 Comments

View all comments