0%

Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]

Author : നരഭോജി Read All Parts 6.1K

നിന്ന് വീഴാതെ പാട് പെട്ടു, താഴെ കരിങ്കല്ല് കൂട്ടിയിട്ടുണ്ട് വീണാൽ തല പൊളിഞ്ഞതു തന്നെ.

എന്റെ ഈ കോലവും, നിൽപ്പും കണ്ടു മീനാക്ഷി ആകെ പേടിച്ചുപോയി, ക്ഷീണം കൺപോളകൾ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോയിരുന്നു, ഉഗ്രമായ കുളിരിൽ ഇടതടവില്ലാതെ ഞാൻ വിറച്ചു കൊണ്ടിരുന്നു, തലയിലെ മങ്കിക്യാപും ഇട്ടു വിറച്ചുകൊണ്ടുള്ള നിൽപ്പും, തലകറങ്ങിയുള്ള നിലകിട്ടാതെ പോയതും, കാര്യങ്ങൾ പന്തിയല്ലെന്ന് അവൾക് തോന്നിയിരിക്കാം.

“അയ്യോ… ഏതാ ഉണ്ണിയേട്ടാ പറ്റിയെ…. അവൾ ഒരു ഓളിയോടെ ജനലിനു പുറത്തേക്കു കൈകളിട്ടു എന്നെ ചേർത്ത് പിടിച്ചു, ഞാൻ ഒരു ചായസമോവർ പോലെ തിളച്ചുപൊള്ളുന്നുണ്ടായിരുന്നു, അതവളിലെ പേടിയെ ഇരട്ടിപ്പിച്ചു, അവൾ ഭയത്തോടെ ശബ്ദമിട്ടതും, ചേർത്ത് പിടിച്ചിരുന്ന അവളുടെ നെഞ്ചിന്റെ മിടിപ്പ് വേഗത്തിലായതും, എനിക്കത്ഭുതം തോന്നി, എനിക്കെന്തു പറ്റിയാലും ഇവൾക്കെന്താ. അവൾ കൂടുതൽ എന്നെ വിടാതെ ചേർത്ത് പിടിച്ചു, ഞാൻ എങ്ങനെയൊക്കെയോ തള്ളി നിന്നിരുന്ന കല്ലുകളിൽ ചവിട്ടി മുകളിൽ കയറി ജനൽപടിയിൽ ഇരിക്കാൻ നോക്കി, വഴുതി ഉള്ളിലേക്ക് വീണു.

എനിക്ക് വീഴ്ചയിൽ ഒന്നും പറ്റിയില്ല. പറ്റാൻ സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി, അവൾ എന്നെ അവളുടെ നേർത്ത ശരീരത്തോട് ചേർത്ത് അണച്ച് ഇറുക്കി പിടിച്ചിരുന്നു. അവൾ എന്തിനെന്നില്ലാതെ വിതുമ്പിക്കൊണ്ടിരുന്നു.

ശ്ശെ…. വയ്യാത്ത സമയത്തു ഇത്രയ്ക്കു സാഹസികത കാണിക്കണ്ടായിരുന്നു, എനിക്കങ്ങട് നാണക്കേടായി, എന്നെ ഒരു കൊച്ചു കുഞ്ഞെന്നെ പോലെ മാര്‍ദ്ദവമുള്ള അവളുടെ മാറിൽ അവൾ ഇറുക്കി വച്ചു.

“നല്ല പനിയായിരുന്നു അതാ രാവിലെ വരാൻ പറ്റാഞ്ഞത്”

ആ വാക്കുകൾ അവളുടെ ഉള്ളിൽ എവിടെയൊക്കെയോ  കൊളുത്തി വലിച്ചെന്നു തോന്നുന്നു, അവളുടെ പതിഞ്ഞ തേങ്ങൽ കുറച്ചുകൂടി ഉച്ചത്തിലായി.

“എനിക്കൊരു അബദ്ധം പറ്റിയതാണ്

💬 Comments

View all comments