Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
നടുക്ക് കലാപത്തിനൊടുക്കം വന്നണയേണ്ടേ സമാധാനാ രേഖയെന്നോണം ഞാൻ നിശ്ചലമായി ഇരുന്നു.
എനിക്ക് പ്രാന്ത് പിടിച്ച് തുടങ്ങി.
“എന്ന ആവി ഉൻ കല്യാണത്ത്ക്ക് കൂപ്പിടവേ ഇല്ലെ. തിരുട്ടു കല്യാണമാ ? ഓടിപോണിങ്കളാ?” പ്രൊഡക്ഷൻ കൺട്രോളർ പരമശിവം ആണ്.
അവനു ഞാൻ കല്യാണത്തിന് വിളിക്കാത്ത വിഷമം, ഞാൻ തന്നെ അതറിയണത് താലികെട്ടണ സെക്കന്റിലാണ്, അതവനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്.
“ യേ പേസാമേ ഇറുക്കിറെ, പൊണ്ടാട്ടി കൂടെ പ്രച്ഛനായാ.”
കുടിച്ചു ബോധം ഇല്ലാതെ ഇരിക്കണ, ഇവർക്ക് ഇതെങ്ങനെ മനസ്സിലായി എന്റെ പ്രശ്നം മീനാക്ഷി ആണെന്ന്. ഒരു പക്ഷെ ഈ ഇരിക്കുന്ന എല്ലാവരുടെയും പ്രശ്നം അവരവരുടെ ഭാര്യമാർ തന്നെയാവുമോ?!!..
“നിർത്തട മൈത്താണ്ടികളെ, ഒരു മാതിരി കുളക്കടവിലെ പെണ്ണുങ്ങളെ പോലെ വളവളവളാന്നു. വല്ലതും ഊമ്പി കുടിച്ചിട്ട് എഴുന്നേറ്റു പോടാ പൂറന്മാരെ.” ടോണി ആണ് പറഞ്ഞത്, ടോണി വട്ടപ്പാറയെ തമിഴന്മാർക്കെല്ലാം പേടിയാണ്.
അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും, അത് മുട്ടൻ തെറിയവും എന്ന് ഊഹിച്ചു അവർ മിണ്ടാതെയിരുന്നു കുടിതുടങ്ങി, കുത്താട്ടം കുറത്തിയാട്ടം തുടർന്നു.
“ആവി, നീ അടിക്കു എല്ലാം ശരിയാവും”, അവൾ ഒരു ഫുൾ സന്യാസി മദ്യം എനിക്കടുത്തേക്കു നീക്കി വച്ച്, സിഗരറ്റ് ഊതി മുകളിലെ വായുവിൽ വളയങ്ങൾ ലയിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ ആത്മസംഘർഷം മനസ്സിലാക്കാൻ ഈ മുറിയിൽ അവനും, അവന്റെ ഉള്ളിൽ കിടക്കുന്ന മദ്യത്തിനും മാത്രമേ കഴിയൂ.
ഞാൻ ഉള്ളിൽ കത്തുന്നതീ മദ്യം ഒഴിച്ച് കിടത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. രണ്ടു പെഗ്ഗിൽ, ഒരു സിഗെരെറ്റിനു തീ കൊടുത്തു ഞാൻ ചിന്തകളിലേക്ക് കൂപ്പുകുത്തി. പതുക്കെ പതുക്കെ എണ്ണം കിട്ടാതെയായി, ഞാൻ വോഡ്കയെന്നോ, ബ്രാണ്ടിയെന്നോ, വിസ്‌കിയെന്നോ, വ്യത്യാസമില്ലാതെ സോഷ്യലിസ്റ്റ് ആയിമാറി.
ഒരു പൈൻ്റെക്കുപ്പിയിൽ പകുതി റം മിക്സ് ചെയ്തു എടുത്തു സെൽവ അണ്ണനാണെന്നു കള്ളം പറഞ്ഞു അതും പിടിച്ചു ഞാൻ ഇറങ്ങി നടന്നു, ടോണി കൊണ്ട് വിടാം എന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും സമ്മതിച്ചില്ല, എനിക്ക് തനിയെ പോണമെന്ന് വാശിപിടിച്ചു, എന്തിനെന്നു അറിയില്ല ഒറ്റക്ക് യാത്ര ചെയ്യണം എന്ന് തോന്നി.
ഓട്ടോ ഓടി തുടങ്ങിയപ്പോൾ, പതുക്കെ സെൽവ അണ്ണന്റെ കുപ്പി ഞാൻ കാലിയാക്കി തുടങ്ങി.
💬 Comments
View all comments