0%

Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]

Author : നരഭോജി Read All Parts 1592

ഓട്ടോക്കാരൻ മിററിലൂടെ നോക്കിയെങ്കിലും, എന്തെങ്കിലും പറഞ്ഞാൽ മനസ്സിലാക്കാൻ തന്നെ ഞാൻ രണ്ടുദിവസം എടുക്കും എന്ന് തോന്നിയത് കൊണ്ട് അവനൊന്നും പറഞ്ഞില്ല.

കാരണവന്മാരുടെ പുണ്യം കൊണ്ടും, പിന്നെ എന്റെ കാഞ്ഞബുദ്ധി കൊണ്ടും, ഞാൻ കുറച്ചു അച്ചാറ്, കുറച്ചേ ഉള്ളു അത് പോക്കറ്റിൽ ഇട്ടിരുന്നു. പക്ഷെ തൊട്ടു നക്കാൻ നോക്കിയപ്പോൾ ഒന്നും ഇല്ല. അത് ഞാൻ ഇട്ട വെള്ള ഷർട്ടിൽ ആകെ  ഒലിച്ചു ഇറങ്ങിയിരുന്നു, വെള്ള ഷർട്ട് ഇട്ടതു എത്ര നന്നായി, ഇല്ലെങ്കിൽ അച്ചാറു കണ്ടുപിടിക്കാൻ കൊറേ ബുദ്ധി മുട്ടിയേനെ, ഞാൻ മദ്യത്തിന്റെ കെട്ടകൈപ്പ് ശമിപ്പിക്കാൻ, ഷർട്ടിൽ ചുവപ്പ് നിറം കണ്ടിടത്തു ആഞ്ഞു നക്കി. ഓട്ടോക്കാരൻ മുഖം ചുളിച്ചിരിക്കും, ചുളിക്കട്ടെ, അവനു അറിയില്ലല്ലോ അവശ്യസമയത്തെ അച്ചാറിന്റെ വില.

ഫ്ലാറ്റ് എത്തിയതും ഞാൻ നാല് കാലിൽ ചാടിയിറങ്ങി, കാശ് ടോണി കൊടുത്തിരുന്നു, അത് നന്നായി ഇല്ലെങ്ങി ഞാൻ ഫിറ്റാണെന്നു ഓട്ടോക്കാരന് മനസ്സിലായേനെ, എനിക്ക് ശരിക്കും കണ്ണ് പിടിക്കണില്ല. അവൻ ഒന്നും പറയാതെ എടുത്തുപോയി.

ഞാൻ സമയം ആലോചിച്ചു, യാതൊരു എത്തുംപിടിയും കിട്ടണില്ല. ആകാശത്തു പലവർണ്ണത്തിൽ അമിട്ടുകൾ പൊട്ടുന്നുണ്ട്. ആരൊക്കെയോ ഓളിയിടുന്നുണ്ട്.

“എന്തിനാ പടക്കം പൊട്ടിച്ചത്, ഇന്നെന്താ വിഷു ആണോ?”

ഞാൻ അടുത്ത് നിന്നിരുന്ന ഒരു ഇലക്ട്രിക്ക്പോസ്റ്റിനോട് ചോദിച്ചു. ഉത്തരം കിട്ടാതെ ആയപ്പോ അവനു ഇത്തിരി അഹംകാരം കൂടിയിട്ടുണ്ടെന്നു മനസ്സിൽ ആലോചിച്ചു ഞാൻ വീട്ടിലേക്കു നടന്നു.

പടികയറലായിരുന്നു ഏറ്റവും വലിയ ടാസ്ക്. ഞാൻ ഒരു പടി കയറുമ്പോൾ മൂന്ന് പടി താഴോട്ട് ഇറങ്ങും, അതെങ്ങനെ ശരിയാവും, അങ്ങനെയാണെങ്കിൽ ഈ പന്ത്രണ്ട് സ്റ്റെപ് കയറി മുകളിൽ എത്താൻ എത്ര നേരം ഞാൻ എടുക്കും. പി.എസ്.സി പരീക്ഷക്ക് വന്ന ചോദ്യം പോലെ ഞാൻ ഇതും ആലോചിച്ചു അവിടെ താഴെ രണ്ടാമത്തെ പടിയിൽ ചാരിയിരുന്നു .

ഞാൻ ഫോൺ എടുത്തു നോക്കി ഇരുപത്തിയേഴു മിസ്സ്ഡ് കാൾസ് മീനാക്ഷി, ഇവൾക്കെന്താ പ്രാന്തായോ. നോക്കിയിരിക്കലെ വീണ്ടും ‘മീനാക്ഷി കാളിങ്’ കാണിച്ചു. ഞാൻ തപ്പിപിടിഞ്ഞു അതെടുത്തു.

“മീനാക്ഷി….മോളെ… നീ എവിടെ ആയിരുന്നെടീ, ഞാൻ എത്രവട്ടം വിളിച്ചു. ഇരുപത്തേഴുവട്ടം” എന്റെ മനസ്സിൽ അങ്ങനെ ആണ് ഓടിയത്.

അവൾക്കെന്തോ പന്തികേട് തോന്നിയെങ്കിലും പറഞ്ഞു തുടങ്ങി.

“ഉണ്ണിയേട്ടൻ

💬 Comments

View all comments