Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
എവിടെയാ, എത്ര നേരം ആയി ഞാൻ വിളിക്കാണ്. എന്നോട് പിണങ്ങിയിരിക്കണോ?” അവൾ കരച്ചിലിന്റെ വക്കത്തായിരുന്നു. ഞാൻ ഒരുപാട് കാത്തിരുന്നു എന്നവൾക്കു തോന്നിക്കാണണം, മേശപ്പുറത്തു രാവിലെതൊട്ടു തയ്യാറാക്കി വച്ചിരുന്ന ഭക്ഷണമെല്ലാം അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും.
“മീനാക്ഷി……മോളെ…. അങ്ങനെ ഒന്നും പറയല്ലെടിയെ. (ഞാൻ വലിയൊരു ശ്വാസം എടുത്തു, കണ്ണൊന്നു തിരുമ്മി പറഞ്ഞുതുടർന്നു.)
ചേട്ടൻ താഴെ ഉണ്ടടി, സ്റ്റെപ് കയറികൊണ്ടിരിക്കാ. ഇപ്പൊ എത്തും, കാൽക്കുലേഷനിൽ ചെറിയ ഒരു ഡൌട്ട് അതാ വൈകണെ.”
ശബ്ദത്തിൽ വ്യത്യാസം കേട്ടപ്പോൾ അവൾക്കു ഉറപ്പായി എന്തോ പ്രശനം ഉണ്ടെന്നു, അവൾ ഫോൺ കട്ട് ചെയ്തു സ്റ്റെപ് ഓടിയിറങ്ങി വരണ ശബ്ദം കേൾക്കാം.
കുടിച്ചത് അവൾക്കു മനസ്സിലാവാതിരിക്കാൻ, ഞാൻ വരുന്ന വഴിക്കു ഒരു തമിഴൻ്റെന്നു അടിച്ചു മാറ്റിയ ചീർപ്പ് പോക്കറ്റിൽ നിന്ന് എടുത്തു മുടി ചീകിയൊതുക്കി, കണ്ടോ ഞാൻ ഫുൾ പ്ലാൻഡ് ആയിരുന്നു. ചീർപ്പ് പോക്കറ്റിൽ ഒളിപ്പിച്ചു ഞാൻ നാച്ചുറൽ ആയി, സ്വഭാവികം ആയി സ്റ്റെയർകേസിൽ ചാരിയിരുന്നു.
എങ്ങനെ ആണെന്ന് അറിയില്ല, അവൾക്കു മനസ്സിലായി ഞാൻ നല്ല ഫിറ്റ് ആണെന്ന്. ഇവളാളു പുലി തന്നെ. ഞാൻ അവളെ അത്ഭുതപ്പെട്ടു നോക്കി. (ലവലേശം ബോധം ഇല്ലാത്ത എനിക്ക് ഇങ്ങനെ ഒക്കെയാണ് തോന്നണതു,പക്ഷെ ഞാൻ ഊതിവിട്ട കാറ്റിൽ രണ്ടു കിലോമീറ്റർ അപ്പുറത്തെ പോലീസ് സ്റ്റേഷനിലെ ആൽക്കഹോൾ ടെസ്റ്റിംഗ് മെഷീൻ വരെ നിർത്താതെ ബീപ്പ് അടിക്കുന്നുണ്ടാവും.)
അവളെന്നെ എടുത്തു പൊക്കാൻ നോക്കി, ഞാൻ സമ്മതിച്ചില്ല.
“ എവിടെ ആയിരുന്നുടീ നീ ഇത്ര നേരം, ഞാൻ എന്തോരം തീ തിന്നു….
ഓ…… ഞാൻ നിന്റെ ആരും അല്ലല്ലോ, എന്നോട് പറയണ്ട ആവശ്യം ഇല്ലാലോ, ഞാൻ ആരാ ഇതൊക്കെ ചോദിക്കാൻ ല്ലെ….” ഞാൻ കുഴഞ്ഞു തുടങ്ങി.
അവൾ എന്നെ താങ്ങി വലിച്ചു മുകളിലേക്ക് നടന്നു.
“പൂമുറ വാതിക്കൽ, സ്ളേകം വിരത്തുന്ന, പഹൂ തിന്കെൾ ആഹുന്നു പഹാര്യാ.”
ഈശ്വര മനസ്സി വിചാരിച്ചതൊക്കെ പറഞ്ഞു പൂവാണല്ലോ…. എന്റെ ഭാരം താങ്ങാൻ ബിദ്ധിമുട്ടി നിന്ന അവൾ തിരിഞ്ഞു ഒരു കത്തുന്ന നോട്ടം നോക്കി. ആ നോട്ടത്തിനു ഞാൻ വെന്തു വെഞ്ചാമരം ആവണ്ടതാണ്, എന്റെ ഭാഗ്യത്തിന് അടിച്ച മദ്യത്തിൽ ഞാൻ വെള്ളം ചേർത്തിരുന്നു. അത്
💬 Comments
View all comments