0%

Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]

Author : നരഭോജി Read All Parts 1594

കൊണ്ട് മാത്രം തീപിടിക്കാതെ രക്ഷപ്പെട്ടു.

സോഫയിൽ കൊണ്ട് കിടത്തിയ എന്റെ മേലേക്കൂടെ ഭാരം താങ്ങാതെ അവളും മറഞ്ഞു വീണു. ഞാൻ അവളുടെ വിയർപ്പിൽ കുതിർന്ന കഴുത്തിൽ ഇറുക്കിപ്പിടിച്ചു ഒരു മുത്തംവച്ച് നുകർന്നു, പതിയെ ചുണ്ടുരുമികയറി, ഇന്നുമുഴുവൻ ജിമിക്കിയിട്ട വേദനയിൽ നീറി നിൽക്കുന്ന അവളുടെ ലോലമായ കീഴ്ക്കാതിൽ , നീരുകുടിയൻ മാങ്ങ കഴിക്കാറുള്ളതുപോലെ കാതടക്കം ഞാൻ  ചപ്പിവലിച്ചു. അവളുടെ രുചി, ത്രസിപ്പിക്കുന്ന വിയർപ്പിന്റെ രുചി.

അവളെന്നെ തള്ളിമാറ്റി എഴുന്നേറ്റു, എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ഞാൻ അവിടെത്തന്നെ കിടന്നു.

ബോധം മറയുന്നതിനു മുൻപ് മനസ്സിലെവിടെയോ കരുതി വച്ചിരുന്ന വാക്കുകൾ അണപൊട്ടിയൊഴുകി.

“മീനാക്ഷി നീ എവിടേക്കും പോകണ്ട, എന്നെ വിട്ടു എവിടേക്കും പോകണ്ട, ഞാൻ വിടില്ല. എനിക്ക് നിന്നെ ജീവനാ….” പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.

ഇടയ്ക്കു വരുന്ന ബോധത്തിൽ മീനാക്ഷി അടുത്തിരുന്നു എന്തൊക്കെയോ പിറുപിറുത്തു കരയുന്നപോലെ തോന്നി. ‘മരണം’ അതാണോ അവൾ പറഞ്ഞ വാചകത്തിന്റെ അർഥം.

‘കരയണ്ട മീനാക്ഷി, ഞാൻ ഇല്ലേ?’ അത് പറയാൻ മാത്രം ഉള്ള ശക്തി എനിക്കുണ്ടായിരുന്നില്ല, മദ്യം വീണ്ടും എന്റെ കണ്ണുകളെ അമർത്തിയടച്ചു.

******************

ശ്ശേ …… വളരെ വളരെ മോശം ആയിപോയി, ഞാൻ ഇനി ജന്മത്ത് കുടിക്കില്ല. ഇന്നലെ എന്തൊരു ബോർ ആണ് ആയതു. ഔ…. ഓർക്കാൻ പോലും പറ്റണില്ല.

ഞാൻ എഴുന്നേറ്റു മച്ചിലേക്കു നോക്കി ആലോചിച്ചു, നല്ല തലവേദന ഉണ്ട്.. ഒരു കട്ടൻ ഇട്ടു കുടിച്ചു. മീനാക്ഷി കുളിക്കായിരിക്കും. അവള് ഇന്നും ലീവ് ആക്കിയോ.

“ആ, എണീറ്റൊ കള്ളുകുടിയൻ”

ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

ഈറൻ മുടി ഒരു സൈഡിലേക്ക് വിരിച്ചിട്ട്, തലചരിച്ചു കൈയുംകെട്ടി അവള് എന്നെ നോക്കിനിന്നു. മുഖത്തു ഗൗരവം ആണ്. ഈറൻ താങ്ങി നിൽക്കുന്ന ആ മുഖത്തു ഒരു ജാലകണമാവാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഞാൻ വെറുതെ കൊതിച്ചു. ഞാൻ ഒരു ഇളിഞ്ഞ ചിരിചിരിച്ചു.

“ ഇളിക്കണ്ട, പടിക്കെട്ടു കയറാൻ പോലും പറ്റാണ്ട് നിലത്തിരുന്നു നെരങ്ങായിരുന്നു ഞാൻ വരുമ്പോ, ഷർട്ടിൽ ചോരയാണെന്നു വച്ച് പേടിച്ചു അഴിച്ചു നോക്കുമ്പോൾ, നിങ്ങളുടെ അച്ഛന്റെ അച്ചാറാണ് അതിലെന്നു പറഞ്ഞു എന്നോട്

💬 Comments

View all comments