0%

Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]

Author : നരഭോജി Read All Parts 1596

കണ്ണുനീർ ഷവറിലെ വെള്ളത്തിൽ ലയിച്ചു കണ്ണെത്താത്ത ഏതോ ലോകത്തേക്ക് യാത്രയായി.

****************

കുളികഴിഞ്ഞിറങ്ങിയ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു, ഇനി അവളെ വേദനിപ്പിക്കില്ല.

നോക്കുമ്പോൾ അരികിലെ കബോഡിന് മുകളിൽ അവളന്ന് എന്നെ എറിഞ്ഞ ‘എൻവിറോൺമെന്റൽ കെമിസ്ട്രി’ ബുക്ക് ഇരിക്കുന്നു. മിനിയാന്നതു കോളേജ് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാൻ അവള് പറഞ്ഞിരുന്നു. ഞാൻ അത് ഉഴപ്പി വൈകിപ്പിച്ചു. എന്തായാലും മാറ്റത്തിന്റെ ആദ്യപടിയായി ഇത് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാം.

ബുക്ക് എടുത്തു, “മീനാക്ഷി ഞാൻ ബുക്ക് കൊടുത്തിട്ടു വരാം” എന്നുപറഞ്ഞു ഇറങ്ങി.

അപ്പോഴത്തെ ദേഷ്യത്തിന് അവൾ തിരിഞ്ഞു നോക്കുകയോ, എന്തെങ്കിലും പറയുകയോ ചെയ്തില്ല.

***************

കുറച്ചു സമയത്തിന് ശേഷം ആണ് അവള് ഓർത്തത് , ‘ലൈബ്രറിയിൽ നല്ല പൊടിയുണ്ട്, ഇൻഹേലർ എടുക്കാതെ പോകരുത്’ എന്ന് അവനോടു മിനിയാന്ന് പറഞ്ഞത്.

അവനു ശ്വാസംമുട്ട് എത്രക്ക് അപകടകരമായ രീതിയിൽ ഉണ്ട് എന്ന് അവൾക്കു വ്യക്തമായി അറിയാമായിരുന്നു, അവളതു നേരിട്ട് കണ്ടിട്ടുള്ളതാണ്, കല്യാണപിറ്റേന്ന് തന്നെ.

ചെന്ന് നോക്കിയപ്പോൾ ബുക്ക് കാണാൻ ഇല്ല, ഇൻഹേലർ അവൾ വച്ചിടത്തു തന്നെ ഇരിപ്പുണ്ട്. അവൾക്കു പെട്ടന്നൊരു ആദി കയറി….

***************

ഞാൻ ബസ്സുപിടിച്ചു ഗണേശപുറത്തു ഇറങ്ങി, കോളേജ് ലൈബ്രറിയിലേക്ക് നടന്നു. ലൈബ്രെറിയൻ ക്ലീനിങ്ങിൽ ആയിരുന്നു.കുറച്ചു നേരം അവിടെ കത്ത് നിൽക്കേണ്ടി വന്നു. രണ്ടു ദിവസത്തെ ലേറ്റ് ഫീ അടച്ച്‌, പുസ്തകം റിട്ടേൺ ചെയ്തു ഞാൻ ഇറങ്ങി.

സാധാരണ പോലെ ക്ലാസ് നടക്കുന്നുണ്ട്, അവളെന്താവോ ലീവ് എടുത്തത്. ഇന്നലത്തെ ക്ഷീണം കാണും. പാവം…. ഞാൻ ആണ് എല്ലാം ചെയ്തുകൂട്ടിയത്. എല്ലാം അവൾ തന്നെ വൃത്തിയാക്കേണ്ടി വന്നു. ഇനി ഇതുപോലെ ഉണ്ടാവരുത്.

കുറച്ചു ദൂരം നടന്നു കോളേജ് ഗേറ്റ് എത്താറായപ്പോൾ, ചെറുതായി ശ്വാസം മുട്ടുന്നപോലെ, ആ ലൈബ്രെറിയിലെ പൊടിമൊത്തം വലിച്ച്‌ കയറ്റിയിട്ടാവും.

നടക്കും തോറും വലിവ് കൂടി വന്നു. ഞാൻ ആരെയും അറിയിച്ചു നാണക്കേടാവാതിരിക്കാൻ പോക്കറ്റിൽ കൈയും തിരുകി തലകുമ്പിട്ടു, ശ്വാസം കഷ്ടപ്പെട്ടു എടുത്തുകൊണ്ട് നടന്നു. കുറച്ച് സമയത്തിൽ തന്നെ ശ്വാസം തീരെ കിട്ടാതായി. എന്റെ മരണം ഒരുപക്ഷെ ഇങ്ങനെ ആയിരിക്കും. എന്നെ അറിയാത്ത, ഞാൻ അറിയാത്ത വലിയൊരു ആൾക്കൂട്ടത്തിനു നടുവിൽ.

എനിക്ക് അതോർത്തപ്പോൾ

💬 Comments

View all comments